Breaking NewsKERALANEWSTop News

പിണറായി വിജയനെ ദൈവമാക്കി ഫ്ലക്സ്; കയ്യൊഴിഞ്ഞ് സിപിഎം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ്. സംഭവം വിവാദമായതോയെ ഫ്ലക്സ് വച്ചത് പാർട്ടി അറിവോടെയല്ലെന്ന് സിപിഎം നേതാക്കളും. മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രി ദൈവമായി വിശേഷിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ പോസ്റ്റിലായിരുന്നു ബോര്‍ഡ് വച്ചത്.

ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ച ഫ്ളെക്സ് പ്രതിഷേധം ശക്തമായതോടെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയിരുന്നു. കേരളത്തിൻറെ ദൈവം എന്ന പേരിലാണ് പിണറായി വിജയൻറെ ചിത്രം സഹിതമുള്ള വമ്പൻ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയ മറ്റൊരു ബോർഡും സമീപത്ത് സ്ഥാപിച്ചിരുന്നു. ആ ബോർഡും എടുത്ത് മാറ്റിയിട്ടുണ്ട്. സിപിഎം പ്രവർത്തകരാണ് ബോർഡ് സ്ഥാപിച്ചതെന്നും ക്ഷേത്രത്തിന് ബോർഡുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു അന്നം തരുന്നവനെന്ന് ജനം പറഞ്ഞു എന്നാണ് കേരളത്തിലെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന പിണറായിയുടെ ഫ്ളക്സിലെ വരികൾ. ഫ്ലെക്സിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close