KERALANEWS

കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകൾ; സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ; ഉദ്‌ഘാടനം ഇന്ന് വൈകിട്ട് നാലിന്

തിരുവനന്തപുരം: സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ഒരു ദിവസം 75 പേർക്ക് മാത്രമാണ് ഓണച്ചന്തയിൽ പ്രവേശനം. മുൻകൂട്ടി ടോക്കൺ നൽകിയാണ് പ്രവേശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്

പൊതുവിപണിയെക്കാളും 30 ശതമാനം വിലക്കിഴിവിലാണ് സാധനങ്ങൾ ലഭ്യമാക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാണ് ഓണച്ചന്തകളുടെ പ്രവർത്തന സമയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close