പുതു രുചിയിൽ പൈനാപ്പിൾ ജാം

റ്റോഷ്മ ബിജു വർഗീസ്
ബ്രെഡിലോ ചപ്പാത്തിയിലോ അല്പം പൈനാപ്പിൾ ജാം പുരട്ടി കഴിയ്ക്കാൻ എന്തൊരു രുചിയാണ്, അല്ലെ? പൈനാപ്പിൾ ജാം ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. എന്നാൽ പൈനാപ്പിൾ ജാം കഴിയ്ക്കാൻ തോന്നുമ്പോൾ പാക്ക് ചെയ്ത് വരുന്ന ടിന്നുകൾ വാങ്ങുന്നതാണോ പതിവ്? എങ്കിൽ ഇനി മുതൽ ആ ശീലം മറന്നേയ്ക്കൂ. ഏറ്റവും രുചികരമായ രീതിയിൽ നിങ്ങൾക്ക് തന്നെ സ്വന്തമായി പൈനാപ്പിൾ ജാം തയ്യാറാക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ കടകളിൽ നിന്ന് ലഭിയ്ക്കുന്നതിനേക്കാൾ മികച്ച രീതിയിൽ എങ്ങനെ ജാം തയ്യാറാക്കാം എന്ന് നോക്കൂ.
ആവശ്യമുള്ള സാധനങ്ങൾ
കൈതച്ചക്ക ചീവിയത് നീരോടു കൂടി – അഞ്ചര കപ്പ്
ആപ്പിൾ തൊലി കളഞ്ഞ് ചീവിയെടുത്തത് – രണ്ട് കപ്പ്
നാരങ്ങാനീര് – നാല് ടേബിൾ സ്പൂൺ
പഞ്ചസാര – എട്ട് കപ്പ്
തയ്യാറാക്കുന്ന വിധം
കൈതച്ചക്ക, ആപ്പിൾ, നാരങ്ങാനീര് ഇവ കുക്കറിലിട്ട് ഒരു വിസിൽ അടിപ്പിക്കുക.ആവി പോയശേഷം കുക്കർ തുറന്ന് പഞ്ചസാര ചേർത്ത് ഇളക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതുവരെ ചെറിയ ചൂടിൽ ഇളക്കണം. പിന്നീട് ഇത് കട്ടിയാകുന്നതുവരെ ചൂട് കൂട്ടിവെച്ച് തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്ന് മാറ്റി പതയുണ്ടെങ്കിൽ നീക്കിയശേഷം ജാം ജാറുകളിലേക്ക് പകർത്തി അടച്ച് വെയ്ക്കാം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..