KERALANEWS

ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ അതിക്രമം; ദക്ഷിണ മേഖല ഐ.ജി അന്വേഷിക്കും

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പിങ്ക് പോലീസ് സ്വീകരിച്ച നടപടിക്കെതിരെ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ച ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വെച്ച് ജയചന്ദ്രനേയും മകളേയും പോലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പരസ്യ വിചാരണ നടത്തി അധിക്ഷേപിച്ചിരുന്നു.

പിന്നീട് പോലീസ് വാഹനത്തില്‍ നിന്നു തന്നെ ഫോണ്‍ കണ്ടെടുത്തു. തെറ്റ് സംഭവിച്ചെങ്കിലും മാപ്പ് പറയാൻ തയ്യാറാകാതെ കൂടുതൽ അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രനും മകളും ഇന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. ഇതിനെത്തുടർന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ.ജിയെ ചുമതലപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close