INDIANEWSTrending

തന്നെ വായിൽ തുണിതിരുകി കസേരയിൽ കെട്ടിയിട്ടു; മൂന്നം​ഗ സംഘം കത്തി കാട്ടി ഒന്നരലക്ഷം രൂപ കവർന്നതായി പരാതി; പോലീസി​ന്റെ ചോദ്യം ചെയ്യലിനൊടുവിൽ വാദി പ്രതിയായി; കവർച്ചക്ക് കൂട്ട് നിന്നത് ഭാര്യ

ചെന്നൈ: റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നും ഒന്നരലക്ഷം രൂപ അടിച്ചു മാറ്റിയ സംഭവത്തിൽ വലിയ ട്വിസ്റ്റ്. പരാതിക്കാരൻ തന്നെ പ്രതിയെന്ന് പോലീസ്. കള്ളി വെളിച്ചത്തായതോടെ റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ ജീവനക്കാരനെയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി ടിക്കാറാം(28), ഭാര്യ സരസ്വതി(27) എന്നിവരാണ് റെയിൽവേ പോലീസി​ന്റെ പിടിയിലായത്.

എന്തിനാണ് ഈ കളവ് നടത്തിയതെന്ന് ചോദ്യത്തിന് ഇയാൾ പറഞ്ഞ ഉത്തരം ഓൺലൈൻ ​ഗെയിം കളിച്ച് വമ്പൻ കട ബാധ്യതയുണ്ടായിരുന്നു അത് വീട്ടാൻ വേണ്ടിയാണെന്നാണ്. കഴിഞ്ഞ ദിവസം രാവിലെ ടിക്കറ്റെടുക്കാൻ എത്തിയ യാത്രക്കാർ കൗണ്ടറിൽ ആരെയും കണ്ടില്ല. സംശയം തോന്നിയ യാത്രക്കാർ കൗണ്ടറിന്റെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ, വായിൽ തുണിതിരുകി കസേരയിൽ കെട്ടിയിട്ട നിലയിൽ ടിക്കാറാമിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ പോലീസിൽ വിവരമറിയിച്ചു. മൂന്നം​ഗ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി തന്നെ കെട്ടിയിടുകയായിരുന്നുവെന്നും അക്രമിസംഘം പണമെല്ലാം കവർന്നുവെന്നുമായിരുന്നു ഇയാൾ പോലീസിൽ മൊഴി നൽകിയത്. ഏകദേശം 1.30 ലക്ഷം രൂപ കവർന്നതായാണ് കണക്ക് സൂചിപ്പിക്കുന്നത്.

കൗണ്ടറിന് സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിയാതെ വന്നു. എന്നാൽ സ്റ്റേഷൻ പരിസരത്ത് നടത്തടിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന്റെ പുറത്ത് ഒരു സിസിടിയുണ്ടെന്ന് വ്യക്തമായി. ഇതിലെ ദൃശ്യങ്ങളിൽ ബാ​ഗുമായി പോകുന്ന ഒരു യുവതിയുടെ ചിത്രമുണ്ടായിരുന്നു. ഇവർ സമീപത്ത് സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ചുള്ള വിവരവും പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവർ യുവതിയെ ഇറക്കിവിട്ട പ്രദേശത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറുകയും ചെയ്തു. ടിക്കാറാം താമസിച്ചിരുന്ന പ്രദേശത്തിന് തൊട്ടടുത്താണ് യുവതിയും ഇറങ്ങിയതെന്ന് മനസിലായതോടെ ഇയാളുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് ഇരുവരും കുറ്റസമ്മതം നടത്തി. കവർച്ച ചെയ്ത് പണം ഇവരുടെ വിട്ടീലെ കിണറ്റിൽ ആയിരുന്നു ഒളിപ്പിച്ച് വെച്ചിരുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close