KERALANEWSTrending

പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ വിജയം; ഹെഡ്ഫോണി​ൽ പാട്ടുകേട്ടി​രി​ക്കവേ ബന്ധുവി​ന്റെ വി​ളി​കേട്ട് ചാടി​യെഴുന്നേറ്റ ഐറിനെ ​വിധി തട്ടിയെടുത്തത് സന്തോഷം മായുംമുന്നേ

പത്തു നില ഫ്‌ളാറ്റിന്റെ ടെറസിൽ നിന്ന് വീണു പതിനെട്ടു വയസുകാരി മരിച്ചു. ചാലക്കുടി​ തച്ചുടപറമ്പി​ൽ ഊക്കൻവീട്ടി​ൽ റോയി കെ. ഊക്കൻ​ – ബെൻസി​ ദമ്പതി​കളുടെ ഇളയമകൾ ഐറിൻ റോയ്‌ ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാവിലെ ഫ്‌ളാറ്റിന്റെ ടെറസിൽ സഹോദരൻ അലനും ബന്ധുവിനുമൊപ്പം വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അപകടം. പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ ജയിച്ച സന്തോഷം മായും മുമ്പേ ആയിരുന്നു ഐറിനെ ​വിധി തട്ടിയെടുത്തത്. എറണാകുളം ചിറ്റൂർ റോഡ് വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തെ ശാന്തി തോട്ടക്കാട്ട് ഫ്ലാറ്റിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണമായ അപകടം. മൂന്നാം നിലയിലാണ് ഐറിന്റെ കുടുംബം താമസിക്കുന്നത്.

സഹോദരൻ അലനും ബന്ധുവീട്ടി​ലെ പെൺ​കുട്ടി​ക്കുമൊപ്പം വ്യായാമം ചെയ്തശേഷം പാരപ്പെറ്റിനോട് ചേർന്നുള്ള ടെെലി​ട്ട ബെഞ്ചിൽ വിശ്രമിക്കുകയായിരുന്നു ​ഐറി​ൻ. ചെരു​പ്പി​ട്ട കാലുകൾ ബെഞ്ചിൽ കയറ്റി​വച്ച് ഹെഡ്ഫോണി​ൽ പാട്ടുകേട്ടി​രി​ക്കവേ ബന്ധുവി​ന്റെ വി​ളി​കേട്ട് ചാടി​യെഴുന്നേറ്റ ഐറീൻ തെന്നി​ പിന്നോട്ടു മറിഞ്ഞു. പാരപ്പെറ്റി​ൽ പി​ടി​ക്കാൻ ശ്രമി​ച്ചെങ്കി​ലും താഴേക്കു പതിക്കുകയായിരുന്നു. ആറാം നിലയുടെ സൈഡ് മേൽക്കൂരയിൽ തലയിടിച്ചുവീണ ഐറിൻ ഫ്ളാറ്റിനോട് ചേർന്നുള്ള കാർപോർച്ചിന്റെ മുകളിൽ പതിച്ചു. കാർപോർച്ചിന്റെ ഷീറ്റ് തകർന്നാണ് നിലത്തുവീണത്. തലയ്ക്കായി​രുന്നു ഗുരുതര പരി​ക്ക്.

മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രി​യി​ൽ എത്തി​ച്ചെങ്കി​ലും ജീവൻ രക്ഷി​ക്കാനായി​ല്ല. റോയിക്ക്​ റി​യാദി​ലാണ് ജോലി​. ആറു മാസം മുമ്പാണ് ചാലക്കുടി​യി​ൽ നി​ന്ന് ബെൻസി​യും മക്കളും അപ്പാർട്ട്മെന്റി​ൽ താമസമാക്കിയത്. ഒമ്പതാം നി​ലയി​ൽ ബെൻസി​യുടെ ബന്ധുവും കുടുംബവുമാണ്. തൃശൂർ നി​ർമ്മലമാതാ സെൻട്രൽ സ്കൂളി​ൽ ബയോ മാത്‌സ് വി​ദ്യാർത്ഥി​നി​യായി​രുന്നു ഐറി​ൻ. എല്ലാ വി​ഷയങ്ങൾക്കും എ പ്ലസും 96.8% മാർക്കും വാങ്ങി​യാണ് വി​ജയി​ച്ചത്. സ്കൂൾ പഠനം ചാലക്കുടി​ സി​.എം.ഐ പബ്ളി​ക് സ്കൂളി​ലായി​രുന്നു. 97% മാർക്ക് വാങ്ങി​യാണ് പത്താം ക്ളാസ് പാസായത്.

മകളുടെ മനസ്സ് തിരിച്ചറിഞ്ഞാണ് ചാലക്കുടിയിലെ സ്വന്തം വീട്ടിൽ നിന്ന് എറണാകുളത്തേക്ക് കുടുംബം വാടക വീടെടുത്ത് മാറിയത്. ഓൺലൈനിൽ എൻട്രൻസ് പഠനത്തിലായിരുന്നു കുട്ടി. 8-ാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റിൽ വീണ ശേഷം തെറിച്ച്‌ താഴെ കാർ പാർക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു. അവിടെ വച്ചു തന്നെ മരിച്ചു. ഉടൻ ശിൽപ്പയുടെ അച്ഛൻ ജിജോയും മറ്റും ചേർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.

സനൽകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള 3 എ ഫ്‌ളാറ്റിൽ 2021 ജനുവരി അവസാനം മുതൽ താമസിക്കുകയായിരുന്നു ഈ കുടുംബം. പെൺകുട്ടിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവി​ക മരണത്തി​ന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. പി​താവ് റോയ് റി​യാദി​ൽ നി​ന്ന് എത്തി​യ ശേഷമായിരിക്കും സംസ്കാരം. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close