INDIANEWS

75 ആഴ്ച്ചകൾക്കുള്ളിൽ 75 വന്ദേഭാരത് ട്രെയിനുകൾ; ഇച്ഛാശക്തിയുള്ള ഭരണാധികാരിയെന്ന് വീണ്ടും തെളിയിച്ച് നരേന്ദ്രമോദി; സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം പ്രഖ്യാപിച്ചത് 75 -ാം സ്വാതന്ത്ര്യ ദിനത്തിൽ

ന്യൂഡൽഹി : രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എഴുപത്തിയഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ചെറുവിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ബിജെപി സർക്കാർ ആരംഭിച്ച ഉഡാന്‍ വിമാന സർവ്വീസിന്റെ മാതൃകയിലായിരിക്കും പദ്ധതി. 75 ആഴ്ചകൾക്കുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളടക്കം രാജ്യത്തിന്റെ എല്ലാ മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണിതെന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യ, മ്യാന്മാർ, ബംഗ്ലാദേശ് എന്നിവിടങ്ങളെയും പദ്ധതിയിലൂടെ ബന്ധിപ്പിക്കാനാവും. ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ എന്ന പേരിലാണ് സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വർഷം തികഞ്ഞതിന്റെ ആഘോഷം നടത്തുന്നത്. സ്വാതന്ത്ര്യ സമരത്തിനും സ്വാതന്ത്ര്യസമര സേനാനികൾക്കുമുള്ള ആദരമായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close