INDIANEWS

സ്ത്രീകൾക്കായി എഴുനൂറിലധികം ജില്ലകളിൽ ഏകജാലക കേന്ദ്രങ്ങൾ; സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ കൊണ്ടുവന്നു; ട്രാൻസ്ജെൻഡർ സമുദായത്തിനും സർക്കാർ കൈത്താങ്ങായി: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സ്ത്രീകളുടെ അവകാശങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത തുറന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 28 -ാമത് എൻഎച്ച്ആർസി സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 700-ലധികം ജില്ലകളിൽ ഏകജാലക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടെ സ്ത്രീകൾക്ക് വൈദ്യസഹായം, പോലീസ് സഹായം, മാനസികാരോഗ്യ ഉപദേശം, നിയമ സഹായം, താൽക്കാലിക അഭയം എന്നിവ ലഭിക്കുമെന്നും മോദി പറഞ്ഞു.

സ്ത്രീകൾക്ക് അവകാശങ്ങൾ നൽകാനാണ് ഇന്ത്യ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) നിയമം കൊണ്ടുവന്നതെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കേൾക്കാൻ 650-ലധികം അതിവേഗ കോടതികൾ സ്ഥാപിച്ചിട്ടുണ്ട്, ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർ സമുദായത്തിലെ അംഗങ്ങൾക്ക് അവകാശങ്ങൾ നൽകുന്നു, അവർക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിന് നിയമങ്ങൾ കൊണ്ടുവന്നുവെന്നും മോദി.

സ്ത്രീകൾ പല മേഖലകളിലും ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ 24 × 7 ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, ജോലിചെയ്യുന്ന സ്ത്രീകൾക്ക് 26 ആഴ്ച ശമ്പളമുള്ള പ്രസവാവധി ഇന്ത്യ നൽകുന്നു. ഇത് നവജാത ശിശുക്കളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നു. പല വലിയ രാജ്യങ്ങൾക്കും സ്ത്രീകൾക്ക് അത്തരം സൗകര്യങ്ങൾ നൽകാൻ കഴിയുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് നിർത്തലാക്കലിനെക്കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. പതിറ്റാണ്ടുകളായി മുസ്ലീം സ്ത്രീകൾ മുത്തലാഖ് ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആചാരത്തിനെതിരെ നിയമനിർമ്മാണം കൊണ്ടുവന്ന് സർക്കാർ അവരുടെ അവകാശങ്ങൾ തിരികെ നൽകിയെന്നും മോദി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close