INDIANEWSTop News

മൻ കി ബാത്തിൽ പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും; നടക്കാൻ പോകുന്നത് 82ാംമത് മൻ കി ബാത്ത്

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പാരിപാടിയായ മൻ കി ബാത്ത് പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. 11 മണിക്കാണ് പരിപാടി. 82ാംമത് മൻകി ബാത്ത് പരിപാടിയാണ് ഇന്ന് നടക്കുന്നത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മൻ കീ ബാത്ത് നടക്കുക.

ഇത്തവണ മൻ കി ബാത്തിലേക്കുളള ആശയങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്‌ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

81ാം മത് മൻ കി ബാത്തിൽ ഇന്ത്യൻ സംസ്‌കാരത്തിൽ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും പരമ്പരാഗത ഉത്സവമായ ജൽ – ജീലാനി ഏകാദശിയുടെയും ദേശീയ ജല മിഷന്റെ ക്യാച്ച് ദി റെയിൻ ക്യാംപെയ്ൻ എന്നിവയെ കുറിച്ചാണ് ചർച്ച ചെയ്തത്.

അതിനിടയിൽ വാക്‌സിൻ വിതരണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്താകെ വാക്‌സിൻ വിതരണം നൂറ് കോടി പിന്നിട്ടു കഴിഞ്ഞു. 279 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ചരിത്രനിമിഷത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എംആർഎൽ ആശുപത്രിയിലെത്തിയിരുന്നു. ഒന്‍പത് മാസത്തിനുള്ളിൽ ആണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close