INDIANEWSSocial MediaTop News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നീട്‌ അക്കൗണ്ട് പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര് മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുലർച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് ട്വിറ്ററിനെ വിവരം അറിയിക്കുകയും, പ്രശ്‌നം പരിഹരിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബിറ്റ് കോയിൻ ഇന്ത്യയുടെ നിയമ പരമായ കോയിൻ ആക്കിമാറ്റി എന്നതുൾപ്പെടെയുള്ള ചില ട്വീറ്റുകളാണ് ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും വന്നത്. ഒരു മണിക്കൂറിലധികം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന്, ഇത് എങ്ങിനെ സംഭവിച്ചു എന്ന് പലരും ട്വിറ്ററിനോട് വിശദീകരണം തേടുകയായിരുന്നു. പിന്നീട് ട്വിറ്ററിനെ ഇക്കാര്യം അറിയിക്കുകയും, ഹാക്ക് ചെയ്ത അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ആരാണ് ഇതിന് പിന്നിൽ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ല. 11 മണിക്കൂർ മുൻപാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നിന്നും അവസാനമായി ഔദ്യോഗികമായ ട്വീറ്റ് പുറത്ത് വന്നത്. എന്നാൽ അതിന് ശേഷം നരേന്ദ്ര മോദി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും പല ട്വീറ്റുകളും വന്നു. ഈ സമയത്ത് വന്ന ട്വീറ്റുകൾ എല്ലാം നീക്കം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close