BIZINDIANEWS

ഇ-റുപ്പി സംവിധാനം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രവർത്തന രീതിയും സാധ്യതകളും

തേർഡ് പാർട്ടി അപ്പുകളില്ലാതെ ഇനി ഡിജിറ്റൽ പേയ്‌മെന്റ്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സർക്കാർ എത്തുന്നത്. ദേശീയ സാമ്പത്തിക സേവന വകുപ്പിന്‍റെയും കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പണരഹിത- ഇടപാടുകൾക്കുള്ള പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കും.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചർ അധിഷ്ഠിത ഡിജിറ്റൽ പേയ്‍മെന്റ് സംവിധാനം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ക്യു ആർ കോഡ്​ അല്ലെങ്കിൽ എസ്​എംഎസ്​ അധിഷ്​ഠിത ഇ- വൗച്ചർ ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് നേരിട്ടെത്തുന്നു. അതിനാൽ തന്നെ നിലവിലുള്ള എടിഎം കാർഡ്, ഡിജിറ്റൽ പേമെന്‍റ് ആപ്പുകൾ, ഇന്‍റർനെറ്റ് ബാങ്കിങ് എന്നിവയൊന്നും അതിവേഗത്തിലും സുരക്ഷിതവുമായുള്ള പണമിടപാടിന് ആവശ്യമില്ല.

ഒരു ഫിസിക്കൽ ഇന്‍റർഫേസ് ഇല്ലാതെ, സ്പോൺസർമാരെയും സേവനദാതാക്കളെയും ഗുണഭോക്താക്കളുമായി ഇ- റുപ്പിയിലൂടെ ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കാം. ഇടപാട് പൂർത്തിയായതിന് ശേഷം മാത്രമേ സേവന ദാതാവിന്​ പണം ലഭിക്കൂവെന്നും ഇത്​ ഉറപ്പാക്കുന്നു.ഇ- റുപ്പി, പ്രീ-പെയ്‌ഡ് പേമെന്‍റിന് അധിഷ്‌ഠിതമാണ്. അതിനാൽ തന്നെ, ഇടനിലക്കാരന്‍റെ പങ്കാളിത്തമില്ലാതെ സേവന ദാതാവിന് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ടെന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്.

സ്​ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ള നിരവധി സർക്കാർ പദ്ധതികളിൽ ഇ- റുപ്പിയുടെ സേവനം ഉപയോഗിക്കാം. പോഷകാഹാര പിന്തുണ നൽകുന്ന മാതൃ-ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ സേവനങ്ങൾ, വളം സബ്​സിഡികൾ മുതലായവയ്‌ക്ക് ഈ നൂതന ഡിജിറ്റൽ പേമെന്‍റ് സംവിധാനം ഉപയോഗിക്കാം.

സ്വകാര്യ മേഖലയിലുള്ളവർക്ക് ജീവനക്കാരുടെ ക്ഷേമത്തിനും മറ്റ് സേവനങ്ങൾക്കും ഇ-റുപ്പി പേമെന്‍റ് പ്രയോജനപ്പെടുത്താം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close