KERALANEWSTrending

‘പള്ളിക്കാര്യങ്ങള്‍ പള്ളികളില്‍ അല്ലാതെ മറ്റെവിടെയാണ്​ പറയുക’; കെടി ജലീലിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി പിഎംഎ സലാം

കോഴിക്കോട്: കെടി ജലീലിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി പിഎംഎ സലാം. മുസ്ലിം ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍ പള്ളികളിൽ സർക്കാരിനെതിരായ പ്രചാരണം നടത്താനുള്ള തീരുമാനം മുസ്​ലിം സംഘടനകളുടേതാണെന്ന്​ മുസ്ലിം ലീഗ്​ ജനറല്‍ സെക്രട്ടറി. ലീഗ്‌ ഇതിനെ രാഷ്​ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ്​ സ്വത്തുക്കളുടെ ​കൈകാര്യകര്‍തൃത്വം സംബന്ധിച്ചുള്ള വിഷയങ്ങളാണ്​ പള്ളിയില്‍ ബോധവത്​കരണം നടത്താന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചതെന്നും പള്ളിയുടെ കാര്യങ്ങള്‍ പള്ളിയിലല്ലാതെ മറ്റെവിടെയാണ്​ പറയുക എന്നും പിഎംഎ സലാം ചോദിച്ചു. താന്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട്​ വിശദീകരിച്ചത് മുസ്ലിം സംഘടനകളുടെ യോഗത്തിന്‍റെ കണ്‍വീനര്‍ എന്ന നിലക്കാണ്​ എന്നും കൂടെയുണ്ടായിരുന്നത്​ മുഴുവന്‍ മുസ്ലിം സംഘടനാ നേതാക്കളാണെന്നും സലാം പറഞ്ഞു.

ഇപ്പോള്‍ മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നവര്‍ എക്കാലത്തും ലീഗിനെ വിമര്‍ശിച്ചവരായിരുന്നുവെന്നും ആ എതിര്‍പ്പുകള്‍ ലീഗ്​ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മതസമൂഹങ്ങള്‍ക്ക്​ അവരുടെ വിശ്വാസമനുസരിച്ച്‌​ പ്രവര്‍ത്തിക്കാനും പ്രബോധനം ചെയ്യാനുമൊക്കെ സ്വാതന്ത്ര്യമുണ്ടെന്നും വിശ്വാസികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ എന്തിനാണ്​ കൈ കടത്തുന്നതെന്നും സലാം ചോദിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close