KERALANEWSTrending

പിഎംഎ സലാമിന് കുരുക്ക് വീഴും; എം എസ് എഫ് വിവാദ യോഗത്തിന്റെ മിനുട്സ് തിരുത്താൻ ആവശ്യപ്പെടുന്ന ഓഡിയോ പുറത്ത്; ലീഗിനെ ബാധിച്ചിരിക്കുന്ന മാരക വൈറസാണ് സലാം എന്ന് നേതാക്കൾ

മലപ്പുറം: എം എസ് എഫ് വിവാദ യോഗത്തിന്റെ മിനുട്സ് തിരുത്താൻ ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഇടപെട്ടതായി തെളിയിക്കുന്ന രേഖകൾ പുറത്ത്. ഹരിത നേതാക്കളെ അധിക്ഷേപിക്കുന്ന മിനുട്സ് തിരുത്താൻ പി എം എ സലാം ആവശ്യപ്പെടുന്ന ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഹാജരാക്കാനാവശ്യപ്പെട്ട മിനുട്സ് തിരുത്താനാണ് പി എം എ സലാം ആവശ്യപ്പെട്ടത്. പാർട്ടി പറയുന്നത് അനുസരിക്കേണ്ടി വരുമെന്ന് എം എസ് എഫ് നേതാക്കളോട് പി എം എ സലാം ഓഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

വിവാദമായ എം എസ് എഫ് യോഗത്തിന്റെ മിനുട്‌സ് തിരുത്താനും, പൊലീസിൽ ഹാജരാക്കരുതെന്നും മുസ്ലിം ലീഗിലെ ചിലർ ലത്തീഫ് തുറയൂരിനോട് ആവശ്യപ്പെട്ടുവെന്ന് എം എസ് എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ലീഗിനെ ബാധിച്ചിരിക്കുന്ന മാരക വൈറസാണ് പി എം എ സലാം എന്ന രൂക്ഷ വിമർശനം നേതാക്കൾ നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുന്നു.

അതേസമയം ലീഗ് നേതൃത്വത്തെ വിമർശിച്ച എം എസ് എഫ് നേതാക്കൾക്കെതിരെ മുസ്ലീം ലീഗിന്റെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എം എസ് എഫ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സംസ്ഥാന ജോയിൻറ് സെക്രട്ടറി കെ.എം ഫവാസ്, പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവരെ മുസ്ലിം ലീഗിൻറെയും,പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close