INDIANEWS

പ്രധാനമന്ത്രിയുടെ ജന്മദിനം ‘പൊള്ളയായ വാഗ്ദാന ദിന’മായി ആചരിക്കാനൊരുങ്ങി ദേശീയ യുവജന സംഘടനകൾ

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ ജന്മദിനം ‘ജുംല ദിവസാ’യി ആചരിക്കാനൊരുങ്ങി ദേശീയ യുവജന സംഘടനകൾ. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനമായി ആചരിക്കുമെന്ന് യുവ ഹല്ല ബോൽ സംഘടന അറിയിച്ചു. രാജ്യത്തെ യുവജനങ്ങളെ തർക്കാൻ കേന്ദ്രസർകാർ സ്വീകരിച്ച വഴികൾ തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്ന് സംഘടന അറിയിച്ചു.

വിവിധ ഘട്ടങ്ങളിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പാത്രം കൊട്ടൽ ഉൾപെടെയുള്ള പ്രവൃത്തികൾ ആവർത്തിച്ചായിരിക്കും ജുംല ദിവസ് ആചരിക്കുകയെന്നും സംഘടന വ്യക്തമാക്കി.

കോവിഡിന് മുന്‍പ്‌ തന്നെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നിരുന്നു. കോവിഡ് മഹാമാരിയും ലോക്ഡൗണും വന്നതോടെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുത്തനെ ഉയർന്നു. ആരോഗ്യ മേഖലയെയും സമ്ബദ് വ്യവസ്ഥയെയും മോദി സർകാർ തകർത്തുവെന്നും യുവജന സംഘടനകൾ കുറ്റപ്പെടുത്തി.

‘2018 മുതൽ തൊഴിലില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തൊഴിലില്ലായ്മയുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കാമ്ബയിൻ നടത്തുകയും ചെയ്യുന്നു. കഴിഞ്ഞവർഷം ലോക്ഡൗൺ സമയത്ത്, മോദിയുടെ ജന്മദിനത്തിൽ ‘താലി ബചാവോ’ കാമ്ബയിൻ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര/സംസ്ഥാന കമീഷനുകൾ നിയമനം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കാമ്ബയിൻ. വിവിധ ഭാഗങ്ങളിൽനിന്ന് കാമ്ബയിൻ വിജയകരമായി നടത്തുന്നതിന്റെ നിരവധി ചിത്രങ്ങളും വിഡിയോകളും അയച്ചുനൽകിയിരുന്നു’ -യുവ ഹല്ല ബോലിന്റെ ദേശീയ ജനറൽ സെക്രടറി റിഷാവ് രഞ്ജൻ പറഞ്ഞു.

കഴിഞ്ഞവർഷം മോദിയുടെ ജന്മദിനം ‘ദേശീയ തൊഴിലില്ലായ്മ ദിന’മായാണ് യുവജന സംഘടനകൾ ആചരിച്ചത്. സമൂഹമാധ്യമങ്ങളിലും മറ്റും ഇതുസംബന്ധിച്ച നിരവധി കാമ്ബയ്‌നുകളും നടന്നിരുന്നു. യുവജനങ്ങൾക്ക് തൊഴിലുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ പാലിക്കാത്തതിനും തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതിലുമുള്ള പ്രതിഷേധമായിരുന്നു അവയെല്ലാം എന്ന് സംഘടന പറഞ്ഞു.

അതേസമയംം മോദിയുടെ ജന്മദിനം ‘കിസാൻ ജവാൻ സമ്മാൻ ദിവസ്’ ആയി ആചരിക്കാനാണ് ബി ജെ പിയുടെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close