INDIANEWSTop News

പ്രധാനമന്ത്രി വാരണാസിയിൽ; പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം കാശി വിശ്വാനാഥ ക്ഷേത്രത്തിന് പുതിയ മുഖം തീർത്ത തൊഴിലാളികൾക്കൊപ്പം; ഇടനാഴി ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുന്നു

ലക്‌നൗ: രാജ്യത്തിന്റെയും പ്രധാനമന്ത്രിയുടെയും സ്വപ്‌ന പദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി രാജ്യത്തിന് സമർപ്പിക്കാൻ മോദി വാരാണസിയിലെത്തി. ഉദ്ഘാടനം കഴിഞ്ഞ് കാശി വിശ്വാനാഥ ക്ഷേത്രത്തിന് പുതിയ മുഖം തീർക്കാൻ അഹോരാത്രം പ്രവർത്തിച്ച തൊഴിലാളികൾക്കൊപ്പമായിരിക്കും പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം. 2,500 തൊഴിലാളികളുതെ കൂടെയാണ് പ്രധാന മന്ത്രി ഉച്ചഭക്ഷണം പങ്കിടുക.

രാവിലെ വാരാണസിയിലെത്തിയ മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് മടങ്ങിയ മോദി അതിന് മുന്നോടിയായി കാല ഭൈരവ ക്ഷേത്രത്തിലും ദർശനം നടത്തി. ഒന്നരയോടെയാണ് കാശി വിശ്വനാഥ ധാം ഉദ്ഘാടനം ചെയ്യുക. ഗംഗാ സ്‌നാനം നടത്തിയ നരേന്ദ്രമോദി പുണ്യജലവുമായാണ് ക്ഷേത്രത്തിലെത്തിയത്. വൈകിട്ട് നടക്കുന്ന ഗംഗാ ആരതി പ്രാർത്ഥനയിലും പ്രധാനമന്ത്രി പങ്കെടുക്കും. വാരാണസിയിൽ രണ്ട് ദിവസത്തെ സന്ദർശനമാണ് മോദി നടത്തുന്നത്.

12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്. അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിന്റെ ഭാഗമായി. ഇവർക്ക് പുറമേ ഒൻപത് ഉപമുഖ്യമന്ത്രിമാരും ഉദ്ഘാടനപരിപാടിയിൽ പങ്കെടുക്കന്നുണ്ട്. അതീവ സുരക്ഷയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ. വാരാണസി എംപി കൂടിയായ പ്രധാനമന്ത്രി 2019ൽ ശിലയിട്ട പദ്ധതിയാണ് ഇതോടെ യഥാർത്ഥ്യമാകുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close