KERALANEWS

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം; ശേഷം പീഡനം; പോക്‌സോ കേസിൽ 19കാരൻ പിടിയിൽ

പാറശ്ശാല: പോക്‌സോ കേസില്‍ യുവാവിനെ പൊഴിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പാങ്ങോട് കല്ലറ സ്വദേശി സല്‍മാനെയാണ് (19) അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഒരു ദിവസം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതായാണ്​ പരാതി. ​ ബൈക്കില്‍ വര്‍ക്കല കൂട്ടികൊണ്ടുപോയാണ്​ പീഡിപ്പിച്ചതായാണ് കേസ്.

വീട്ടിലെത്തിയ പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ സ്‌റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പ്രതിയെ കോടതി റിമാന്‍റ്​ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close