KERALANEWSTrending

പ്രണയം തലയ്ക്കുപിടിച്ചപ്പോൾ രണ്ടുകുഞ്ഞുങ്ങളെയും ഭർത്താവിനെയും മറന്ന് കാമുകനൊപ്പം പോയി; പ്രബീഷിനൊപ്പം നാടുവിട്ട അനിതയെ പിന്നീട് അവർ കണ്ടത് കായൽക്കയത്തിൽ;കൈനകരി പള്ളാത്തുരുത്തിയിലെ യുവതിയുടെ കൊലപാതകത്തിന്റെ നി​ഗൂഡതകൾ നീങ്ങുന്നു…

കൈനകരി പള്ളാത്തുരുത്തിയിൽ ആറുമാസം ഗർഭിണിയായ യുവതിയെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദൻ (36) സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ വലയിൽ ആക്കുന്നതിൽ മുൻപന്തിയിൽ.

മൂവരും ചേർന്നുള്ള ലൈംഗീക ബന്ധത്തിനിടെ ക‍ഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി

പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്റെ ഭാര്യ അനിത(32)യെ ഇയാൾ കൊലപ്പെടുത്തിയത് എല്ലാ ആവശ്യങ്ങളും നിറവേറ്റിയ ശേഷമായിരുന്നു. രണ്ട് കാമുകിമാർക്കുമൊപ്പം കഴിയാനുള്ള അതിമോഹത്തെ ഒരാൾ എതിർത്തതോടെയാണ് കൊലപതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.കേസിൽ അനിതയുടെ കാമുകൻ നിലമ്പൂർ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി രജനി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

നാലുമക്കളുള്ള നാൽപതുവയസുകാരി പഴനിയിൽ എത്തിയത് മക്കളെ നാട്ടിൽ ഉപേക്ഷിച്ച്

ശനിയാഴ്ച രാത്രിയാണ് പള്ളാത്തുരുത്തിക്ക് സമീപം കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മൃതദേഹം അനിതയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന അനിത ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ കേസിൽ വഴിത്തിരിവാവുകയായിരുന്നു. ആറു മാസം ഗർഭിണിയായിരുന്ന അനിതയുടെ കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും തൈറോയിഡ് ഗ്രന്ഥിക്ക് പരിക്കുണ്ടെന്നുമായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതോടെ അനിതയുടെ ഫോൺ കോൾ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഈ വിവരങ്ങളിൽനിന്നാണ് അന്വേഷണം പ്രബീഷിലേക്കെത്തിയത്.

സികെ ജാനു കടം വാങ്ങിയ പണം മടക്കി തന്നതാണെന്ന സികെ ശശീന്ദ്രന്റെ വാദം പൊളിയുമോ?

അനിത അവസാനം മൊബൈലിൽ സംസാരിച്ചത് ഇയാളോടാണെന്നും പ്രബീഷ് കൈനകരി ഭാഗത്തുണ്ടെന്നും പോലീസ് മനസിലാക്കി. ഇയാളുടെ ഫോൺ നമ്പർ നിരീക്ഷണത്തിലുമാക്കി. ഇതിനിടെ പ്രതി ഓൺലൈനിൽ ചില ഓർഡറുകൾ ചെയ്തതോടെ കൃത്യമായ താമസസ്ഥലവും പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് സംഘം വീട്ടിലെത്തി പ്രബീഷിനെയും കാമുകി രജനിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്

ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് പ്രബീഷിനൊപ്പം താമസം ആരംഭിച്ച അനിതയെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് രണ്ടു പേരും ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.ജൂൺ ഒമ്പതാം തീയതി വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയത്. ലൈംഗികബന്ധത്തിനിടെ പ്രബീഷ് യുവതിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഇതോടെ അനിത ബോധരഹിതയായി.മരിച്ചെന്ന് കരുതി പ്രബീഷും രജനിയും ചേർന്ന് പിന്നീട് യുവതിയെ കായലിൽ തള്ളി. എന്നാൽ, കായലിൽ വീണതിന് ശേഷമാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട അനിത പ്രബീഷുമായുള്ള അടുപ്പത്തെ തുടർന്ന് ഏറെ നാളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഈ ബന്ധത്തിൽ അനിതയ്ക്ക് രണ്ട് മക്കളുമുണ്ട്.

യാത്രക്ക് മുൻപും ശേഷവും ആർടി പിസിആർ പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നുവെന്ന് സുജിത്ത് ഭക്തൻ

കായംകുളം താമരക്കുളം പമ്പിനു സമീപമുള്ള അഗ്രികൾച്ചറൽ ഫാമിലെ ജീവനക്കാരായിരുന്നു അനിതയും പ്രബീഷും. ഒരു സുഹൃത്ത്‌ വഴിയാണ്‌ ഇയാൾ ഇവിടെ ഡ്രൈവർ ജോലിക്കായി എത്തിയത്‌. അഗ്രികൾച്ചറൽ ഫാമിലെ ജോലിക്കിടെ ഇരുവരും പരിചയപ്പെടുകയും അത്‌ പ്രണയമാകുകയുമായിരുന്നു.ഇതിനിടെ രണ്ടു പേരും ജോലി ഉപേക്ഷിച്ചു. പ്രണയമായി ബന്ധം വളർന്നപ്പോൾ രണ്ടു മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച്‌ പ്രബീഷിനൊപ്പം അനിത നാടു വിട്ടു. ഇതിനിടെ അനിത ഗർഭിണിയായി. ഇതോടെ തന്നെ വിവാഹം കഴിക്കണമെന്ന്‌ പ്രബീഷിനോട്‌ അനിത ആവശ്യപ്പെട്ടു.

ഒരുകാലത്ത് ആളുകൾ ആഘോഷമാക്കിയ ദേവു ചന്ദനയുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്….

എന്നാൽ ഭർത്താവ്‌ ഉപേക്ഷിച്ച രജനിയുമായി രണ്ടരവർഷമായി പ്രബീഷ്‌ അടുപ്പത്തിലായിരുന്നു.അനിതയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന്‌ രജനി ആവശ്യപ്പെട്ടു. അനിത ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടെ അവരെ ഒഴിവാക്കാൻ പ്രബീഷും രജനിയും പദ്ധതിയിട്ടു.തുടർന്ന്‌ ചങ്ങനാശേരിയിലെ ആശുപത്രിയിൽ പോയി ഗർഭം അലസിപ്പിക്കാമെന്ന്‌ അനിതയോട്‌ പ്രബീഷ്‌ പറഞ്ഞു. ഇതിനായി ആലത്തൂരിൽനിന്നും രജനിയുടെ കൈനകരിയിലെ വീട്ടിൽ എത്തണമെന്ന്‌ പ്രബീഷ്‌ അനിതയോട്‌ നിർദ്ദേശിച്ചു. അനിത കഴിഞ്ഞ വെള്ളിയാഴ്‌ച രജനിയുടെ വീട്ടിൽ എത്തി. അടുത്ത ദിവസം രാവിലെ പോകാമെന്ന്‌ പ്രബീഷ്‌ പറഞ്ഞു.

തെങ്ങിൻറെ ചുവടു ഭാഗം ഒടിഞ്ഞ് മൂന്ന് മീറ്ററോളം മാറി ലോറിയിൽ ഉടക്കി നിന്നു

മൂവരും രജനിയുടെ വീട്ടിൽ താമസിച്ചു. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം മൂന്നുപേരും ഒരുമുറിയിൽ ഉറങ്ങാൻ കിടന്നു. ഇതിനിടെയാണ് തന്റെ ജീവിതത്തിൽ അനിത തടസമായതോടെയാണ് കാമുകിയുടെ സഹായത്തോടെ പ്രബീഷ് അനിതയെ ഇല്ലാതാക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close