KERALANEWSTrending

അമ്മയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു; വിവാഹിതനായ മകനെ അറസ്റ്റ് ചെയ്ത് പോലീസ്

ബെംഗളുരു: അമ്മയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്ത മകൻ പോലീസ് പിടിയിൽ. ദക്ഷിണ കന്നടയിലെ പുട്ടൂർ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്പത്തിയെട്ടുകാരിയായ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹിതനായ മകൻ ഭാര്യ സ്വന്തം വീട്ടിലേക്കു പോയ സമയത്താണ് പുലർച്ചെ മൂന്നു മണിയോടെ അമ്മയുടെ മുറിയിൽ എത്തിയത്.

മകന്റെ ലൈംഗിക അതിക്രമത്തെ അമ്മ ചെറുക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി തിരുകി. തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ അമ്മയെ ഭീഷണിപ്പെടുത്തി. പിറ്റേന്ന് പുലർച്ചെയും അക്രമം ആവർത്തിച്ചെന്ന് പോലീസ് പറഞ്ഞു. അവശയായ അമ്മ പിന്നീട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അവർ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close