INDIANEWSTrending

ജോലി ചെയ്യുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; മരണം സംഭവിച്ചെന്ന് അറിഞ്ഞത് പോലീസ് പറഞ്ഞപ്പോൾ; കൊലപാതകത്തിന് ഒടുവിൽ അറസ്റ്റിന് പകരം ട്വിസ്റ്റ്

ചെന്നൈ: ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ 21കാരി 40 കാരനെ കൊന്നു. ചെന്നൈയിലെ മിൻജൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതിയെ പൊലീസ് വിട്ടയച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;

യുവതി ഒരു ഫാമിൽ ജോലി ചെയ്യുന്നതിനിടെ നാൽപ്പതുകാരൻ ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പുരുഷനിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ഇയാളെ തള്ളിയിട്ടപ്പോൾ പാറക്കല്ലിൽ തട്ടി ബോധരഹിതനായി. യുവതി തന്നെ ഇയാളെ വലിച്ചിഴച്ച് റോഡിൽ തള്ളുകയായിരുന്നു.

ഇതേ ഫാമിൽ തന്നെ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനോട് യുവതി കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് ഭർത്താവും മറ്റ് തൊഴിലാളികളും മൃതദേഹം കൊണ്ടിട്ട സ്ഥലത്തെത്തി. ആ സമയത്ത് മറ്റ് ചിലരും അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. അപ്പോഴെക്കും മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.ദുരൂഹ മരണത്തിൽ പൊാലീസ് യുവതിയ്‌ക്കെതിരെ കേസ് എടുത്തെങ്കിലും പിന്നീട് യുവതിയെ വിട്ടയക്കുകയായിരുന്നു.

സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് യുവതി കൊലപാതകം നടത്തിയതെന്ന് ബോധ്യപ്പെട്ടതിനാൽ ഐപിസി 100ാം വകുപ്പ് അനുസരിച്ച് ഇവർക്കു സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close