INDIANEWS

ഉയർന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി യുട്യൂബർ ഗൗതം ദത്ത അറസ്​റ്റിൽ

മുംബൈ: ഉയർന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബർ ഗൗതം ദത്ത അറസ്​റ്റിൽ. 50 ലക്ഷം വരുന്ന കഞ്ചാവാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു.മുംബൈ ക്രൈം ബ്രാഞ്ചിന്റെ ആൻറി നാർക്കോട്ടിക്സ്​ സെല്ലാണ്​യുട്യൂബ്​ ചാനൽ ഉടമയും സംവിധായകനുമായ ഗൗതം ദത്തയെ അന്തേരിയിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. ജുഹു ​​-വെർസോവ ലിങ്ക്​ റോഡിലാണ്​ ദത്തയുടെ താമസം. ദത്ത ബോളിവുഡുമായി അടുത്ത ബന്ധം പുലർത്തുന്നതായും ​സിനിമ താരങ്ങൾക്ക്​ കഞ്ചാവ്​ വിതരണം നടത്താറുണ്ടെന്നും പൊലീസ്​ പറഞ്ഞു.

ദത്തയുടെ വീടിന്​ സമീപം പൊലീസ്​ പട്രോളിങ്​ നടത്തുന്നതിനിടെയാണ്​ സംശയാസ്​പദമായ രീതിയിൽ ഇയാൾ പിടിയിലാകുന്നത്​. ഇയാളുടെ പക്കൽനിന്ന്​ ഉയർന്ന ഗുണനിലവാരമുള്ള 50 ലക്ഷം രൂപ വരുന്ന ഒരു കിലോ മണാലി ചരസ്​ പൊലീസ്​ പിടികൂടുകയും ചെയ്​തു.കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close