KERALANEWSTrending

സമീപത്തെ കുട്ടികൾക്ക് ട്യൂഷനെടുത്ത് ഉപജീവനം; പിതാവ് മരിച്ചത് കുറച്ച്‌ വർഷങ്ങൾക്ക് മുമ്പ്; ഫ്‌ളാറ്റിൽ നിന്ന് അഴുകിയ ഗന്ധം വന്നതോടെ പരിഭ്രാന്തരായി അയൽവായികൾ; അഴുകിയ നിലയിൽ സഹോദരിമാരുടെ മൃതദേഹങ്ങൾ

അഴുകിയ നിലയിൽ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ലക്ഷ്മി പന്താരി (33), സ്‌നേഹ (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നവി മുംബൈയിൽ ഐറോലിയിലെ ഫ്‌ളാറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇവരുടെ ഫ്‌ളാറ്റിൽ നിന്ന് അഴുകിയ ഗന്ധം വന്നതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് തിങ്കളാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ വാതിൽ തകർത്താണ് പൊലീസ് ഫ്‌ളാറ്റിനുള്ളിൽ പ്രവേശിച്ചത്. ഇരുവരും സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അയൽവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ല.ഇവരുടെ പിതാവ് കുറച്ച്‌ വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. മാതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. സമീപത്തെ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ഇരുവരും കഴിഞ്ഞിരുന്നത്. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close