KERALANEWS

ചൂരൽ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിച്ചു; വിദേശത്തേക്ക് പോകാൻ നീക്കം നടത്തിയിരുന്ന കുട്ടിയെ കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ മർദനം കൂടി; പഠിക്കുന്നില്ലെന്ന് ആരോപിച്ച് തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് അച്ഛന്റെ ക്രൂര മർദ്ദനം

പഠിക്കുന്നില്ലെന്ന് ആരോപിച്ച് തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് അച്ഛന്റെ ക്രൂര മർദ്ദനം. പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ്യർ റോജൻ എന്നയാളെയാണ് പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നാട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് സംഭവത്തിൽ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവൻ മർദനമേറ്റ പാടുകൾ ആയിരുന്നെന്നും വിവരം. ഇതേതുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇയാൾ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയിരുന്നു. ഇയാൾക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്.ഇടക്കിടയ്ക്ക് കുഞ്ഞിനെ മർദിക്കുമായിരുന്നു. വിദേശത്തേക്ക് പോകാൻ നീക്കം നടത്തിയിരുന്ന ആന്റണി രാജു കുട്ടിയെ കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെയാണ് മർദനം കൂട്ടിയതെന്നും വിവരം. പഠിക്കുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം.കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൂരൽ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്. ചൂരൽ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. പൊലീസ് ഇയാൾക്ക് എതിരെ കേസെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close