മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് പോലീസിന്റെ ക്രൂര മർദ്ദനം. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലാണ് മർദനം നടന്നത്. അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഹോസ്റ്റലിൽ കയറി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിലെ നിരവധി വിദ്യാർത്ഥികളെ പൊലീസ് ആക്രമിച്ചതായും പരാതിയിൽ പറയുന്നു.
മൂന്നാം തവണയാണ് ഇതേ ഹോസ്റ്റലിൽ പൊലീസിന്റെ അതിക്രമം ഉണ്ടാകുന്നത് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ദിവസം ജൂനിയർ വിദ്യാർത്ഥിയും സീനിയർ വിദ്യാർത്ഥികളും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. തർക്കത്തിൽ ജൂനിയർ വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേൽക്കുകയും അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ രൂക്ഷമായ നടപടിയുണ്ടായിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്