KERALANEWS

പോലീസ് ഹണി ട്രാപ്പ്;യുവതി പൊലീസ് ഓഫീസർക്കെതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്ത്

തിരുവനന്തപുരം.പോലീസ് ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന വിവാദത്തിൽ ഉൾപ്പെട്ട യുവതി പൊലീസ് ഓഫീസർക്കെതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്ത് എത്തി. നേരത്തേ തിരുവനന്തപുരത്ത് ജോലിയിലിരുന്ന കൊല്ലം ജില്ലയിലേക്ക് മാറ്റപ്പെട്ട ക്രൈം ബ്രാഞ്ച്
എസ് ഐയ്ക്ക് എതിരെയാണ് പരാതി.

പോലീസ് ആസ്ഥാനത്ത് എത്തിയ യുവതി ഉന്നത ഉദ്യോഗസ്ഥരെ കണ്ടാണ് പരാതി നൽകിയത്.അതേസമയം സേനയ്ക്ക് ഉള്ളിൽ നിന്നു തന്നെ സഹായം ലഭിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരെ കുടുക്കിയിട്ടുണ്ടെന്നും ഇത് ഇങ്ങനെ തുടരുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്നും ആക്ഷേപമുന്നയിച്ചാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ വന്നിട്ടുള്ളത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ ഭാര്യമാരെയും ഫോണിൽവിളിച്ച് കേട്ടാലറയ്ക്കുന്ന അസഭ്യംവിളിക്കുന്നതിന്റെ ശബ്ദരേഖകളും പ്രചരിക്കുന്നുണ്ട്. ഇത് സേനയ്ക്ക് അപമാനമാണെന്നത് ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണം നടന്നിട്ടില്ല.

പോലീസിനെ കുടുക്കിയ ഹണി ട്രാപ്പിന്റെ വിവരങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് എതിരെ യുവതി പോലീസ് ആസ്ഥാനത്ത് എത്തി പരാതി നൽകിയത്. പോലീസ് ആസ്ഥാനത്തെ സുപ്രണ്ട് ഓഫ് പോലീസ് സെപ്ഷ്യൽ സെല്ലിനാണ് യുവതി ഇന്നലെ പരാതി നൽകിയത്.

പരാതി പോലീസ് ആസ്ഥാനത്ത് നിന്ന് കൊല്ലം ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് ഉടൻ കൈമാറും. യുവതിയുടെ പരാതിയിൽ എസ് ഐയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയത്ത് തുടങ്ങിയ സൗഹൃദമാണ് പിന്നീട് ഇപ്പോഴത്തെ നിലയിൽ എത്തി നിൽക്കുന്നത്. സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ വരെ സഹായവും യുവതിയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം.യുവതിയുടെ പരാതിയിൽ അന്വേഷണം നീണ്ടാൽ ഉന്നത ഉദ്യോഗസ്ഥരുടെ നില പരുങ്ങലിലാകും എന്നതിനാൽ പരാതി എത്താതെ എങ്ങും അവസാനിക്കുന്നതാണ് രീതി. പല പരാതികളും പലതരത്തിൽ ഒത്തു തീർപ്പാക്കിയെന്ന വിവരവുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close