INDIANEWS

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ യോഗേഷ് ഗുപ്‌തയ്‌ക്ക്‌ വിശിഷ്‌ട സേവനത്തിനുള്ള പുരസ്കാരം. സ്‌തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലിന്‌ 10 പേരും അഗ്നിശമന സേനാംഗങ്ങൾക്കുള്ള മെഡലിന്‌ അഞ്ച് പേരും കേരളത്തിൽ നിന്നു അർഹരായി.

ജി സ്‌പർജൻ കുമാർ, ടി കൃഷ്ണകുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ എന്നിവർക്കാണ്‌ സ്‌തു‌‌ത്യർഹ സേവനത്തിനുള്ള പൊലീസ്‌ മെഡലുകൾ ലഭിക്കുക. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥൻ മനോജ് ശശിധരന് വിശിഷ്‌ട സേവനത്തിനുള്ള മെഡലിനും അർഹനായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close