KERALANEWSTrending

നോട്ട് ഇരട്ടിപ്പിലൂടെ തട്ടിപ്പ് നടത്തുന്നതായി വിവരം; പൊലീസ് നടത്തിയ റെയിഡിൽ കണ്ടെത്തിയത് കത്തിച്ചതും വീടിന് പുറത്ത് കളഞ്ഞതുമായ നിലയിൽ നോട്ടുകൾ; തെളിവെടുപ്പിലൂടെ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ

കഴക്കൂട്ടം: അണ്ടൂർക്കോണത്തെ വാടക വീട്ടിൽ നിന്ന് വൻതോതിൽ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകൾ പിടികൂടി. നോട്ട് ഇരട്ടിപ്പിലൂടെ തട്ടിപ്പ് നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ റെയിഡിലാണ് ചിത്രീകരണത്തിന് പയോഗിക്കുന്ന നോട്ടുകളും ഇവ നിർമ്മിക്കുന്ന ഉപകരണങ്ങളും പിടികൂടിയത്.സംഭവത്തിൽ തമിഴ്നാട് സ്വദേശി സുന്ദർരാജ്, പേരൂർക്കട അമ്പലമുക്ക് സ്വദേശി സുജിത്ത് കുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവ വ്യാജനോട്ടുകളല്ലെന്നും സിനിമാ ചിത്രീകരണത്തിനായി അച്ചടിച്ചതാണെന്നുമാണ് പിടിയിലായവർ പറയുന്നത്. അച്ചടിച്ച വ്യാജനോട്ടിലും ഷൂട്ടിംഗിനുവേണ്ടിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊലീസ് എത്തുന്നതറിഞ്ഞ് നോട്ടുകൾ കത്തിച്ചതായും വീടിന് പുറത്ത് കളഞ്ഞാതും കണ്ടെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close