Breaking NewsKERALANEWSTop News

പൊലീസിന് രാജ്യത്തെവിടെ വീഴ്ച്ച സംഭവിച്ചാലും വിമർശിക്കപ്പെടണം; ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് സിപിഐ ദേശീയ സെക്രട്ടറി

തിരുവനന്തപുരം: കേരള പൊലീസിൽ ആർ എസ് എസ് ​ഗ്യാം​ങ്ങുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പൊലീസിന് രാജ്യത്തെവിടെ വീഴ്ച്ച സംഭവിച്ചാലും വിമർശിക്കപ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് ഉത്തർപ്രദേശെന്നോ കേരളമെന്നോ വ്യത്യാസമില്ലെന്നും ഡി രാജ പറഞ്ഞു. സിപിഐയുടെ നിലപാട് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പോലീസിൽ ആർഎസ്എസ് ഗ്യാങ് ഉണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ വിവാദ പരാമർശം. തന്റെ ഭാഗം ന്യായീകരിക്കാൻ സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ രേഖ ആനി രാജ ആയുധമാക്കി. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസിൽ നിന്ന് ഉണ്ടാകുന്നുണ്ടെന്ന് ആനി രാജ വിമർശിച്ചിരുന്നു.

കേരള പോലീസിനെതിരെ ​ ഗുരുതര ആരോപണമുന്നയിച്ച ആനി രാജയ്ക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചിരുന്നു. സംഭവത്തിൽ ആനി രാജ വിശദീകരണം നൽകിയിരുന്നു. പാർട്ടി നയം ലംഘിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിൽ ആനിയുടെ വിശദീകരണം. വിശദീകരണം ബോധ്യപ്പെട്ടതിനെ തുടർന്ന് ആനി രാജയ്ക്കെതിരെ പാർട്ടി നടപടിയുണ്ടാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

നേരത്തെ കേരള പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച വിമർശനങ്ങളെ തള്ളിക്കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. സംസ്ഥാന പോലീസിനെക്കുറിച്ച് സിപിഐയ്ക്ക് പരാതി ഇല്ല എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ പാർട്ടിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയത് ആനി രാജ പാർട്ടി നയം ലംഘിച്ചു എന്നായിരുന്നു. എന്നാൽ ഇപ്പോൾ ദേശീയ ജനറൽ സെക്രട്ടറി ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് വ്യക്തമാക്കിയത്. വിമർശനം ഉന്നയിക്കാനും പോലീസിനെ ചോദ്യം ചെയ്യാനും കഴിയും അതാണ് പാർട്ടി നിലപാടെന്നാണ് ഡി രാജ വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close