KERALANEWS

വാഹനത്തിന്‌ ഇന്‍ഷ്വറന്‍സ്‌ ഇല്ല; എസ്‌ഐമൊബൈല്‍ പിടിച്ച്‌ വാങ്ങി, പ്രതിഷേധവുമായി നാട്ടുകാര്‍


മലപ്പുറം: ഇന്‍ഷ്വറന്‍സ്‌ ഇല്ലാത്ത വാഹനവുമായി റോഡിലിറങ്ങിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ എസ്‌ഐ പിടിച്ച്‌ വാങ്ങി. മലപ്പുറം ട്രാഫിക്‌ സ്റ്റേഷനിലെ വനിതാ എസ്‌ഐ ഇന്ദുറാണിയാണ്‌ ഫോണ്‍ പിടിച്ച്‌ വാങ്ങിയത്‌.

ഭാര്യ ഗര്‍ഭിണിയാണെന്നും ഫോണിലേക്ക്‌ വിലിക്കുമെന്നും പറഞ്ഞിട്ടും ഇന്ദുറാണി ഫോണ്‍ തിരികെ നല്‍കിയില്ല. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്‌.

ഇന്‍ഷ്വറന്‍സ്‌ ഇല്ലാത്തതിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച്‌ വാങ്ങുന്നത്‌ ശരിയാണോ, അത്യാവശ്യത്തിന്‌ വിളിക്കണമെങ്കില്‍ അവര്‍ എന്ത്‌ ചെയ്യും.വാഹനം കൊണ്ടുപോകാം, എന്നാല്‍ മൊബൈല്‍ കൊണ്ടുപോകുന്നത്‌ ശരിയാണോ.ആ പെണ്‍കുട്ടിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ മാഡം സമാധാനം പറയുമോ, ഇങ്ങനെ ഏറെ ചോദ്യങ്ങള്‍ നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്‌.

പിഴ നല്‍കാമെന്ന്‌ പറഞ്ഞിട്ടും ഫോണ്‍ പിടിച്ച്‌ വാങ്ങുകയായിരുന്നു. മലപ്പുറം ചെമ്മാങ്കടവ്‌ വില്ലേജ്‌ ഓഫീസിന്‌ സമീപമാണ്‌ സംഭവം ഉണ്ടായത്‌. പിഴ അടയ്‌ക്കാന്‍ എസ്‌ഐ ആവശ്യപ്പെടുന്നതും പിഴ കോടതിയില്‍ അടച്ചോളാമെന്ന്‌ മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close