KERALANEWSTop News

കുറ്റിപ്പുറം പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കുറ്റിപ്പുറം പാലത്തിൽ നിന്നും വെള്ളത്തിലേക്ക് എടുത്തു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.രണ്ടു മൂന്ന് തവണ മുങ്ങി പൊങ്ങിയ ആൾ പിന്നീട് കയത്തിലേക്ക് താഴ്ന്ന് പോയതായി നാട്ടുകാരാണ് കണ്ടത്.പാലത്തിലൂടെ നടന്നു വരുകയായിരുന്ന യുവാവ് ബാഗും ഷൂവും അയിച്ചു വെച്ചതിനു ശേഷം പുഴയിലേക്ക് ചാടിയതായാണ് ആളുകൾ പറയുന്നത്. പാലത്തിൽ നിന്നും ലഭിച്ച ബാഗിൽ. എറണാകുളം വൈറ്റില സ്വദേശിയും 30കാരനുമായ മിലൻ എന്ന യുവാവിൻ്റെ രേഖകൾ കണ്ടെത്തിയിരുന്നു.എന്നാൽ ചാടിയത് ഇയാൾ തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞെത്തിയ കുറ്റിപ്പുറം പൊലീസും, മിനി പമ്പയിലെ രക്ഷാപ്രവർത്തകരും, തിരൂർ, പൊന്നാനി അഗ്നിശമന സേനയും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല.അതിശക്തമായ മഴയെതുടർന്ന് നല്ല അടിയൊഴുക്കുണ്ടായിരുന്നതും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചെന്ന് അ​ഗ്നിശമന സേനാ ഉദ്യോ​ഗസ്ഥർ പറയുന്നു.രാവിലെ ആറിന് ആരംഭിച്ച തിരച്ചിൽ രാത്രി ഒൻപതോടെ നിർത്തിവെക്കുകയും തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ തുടങ്ങുകയും ചെയ്തു.

ഇന്നലെ നടത്തിയ തിരച്ചിലിൽ തിരൂർ പൊന്നാനി അഗ്നിശമന സേനയോടൊപ്പം ദേശീയ ദുരന്തനിവാരണ സേനാംഗങളും ,മിനി പമ്പാ രക്ഷാപ്രവർത്തകരും,കൂട്ടായിൽ നിന്നും ഫൈസൽ ഹാജിയുടെ നേതൃത്വത്തിലുള്ള റസ്ക്യൂ യൂത്ത് സിംഗ് പ്രവർത്തകരായ കാസിം KP, റഫീഖ്, ഹാരിസ്, അറബി റസാഖ്, എന്നിവരും ,മലപ്പുറംDTPC യുടെ തീർത്ഥാടന തോണി കടത്തുകാരനായ പാറലകത്ത് യാഹൂട്ടി, രക്ഷാപ്രവർത്തകരായ ഖമറുദീൻ കണ്ണംകുളം, ഹസ്സൻ, ഹുസ്സൻ എന്നിവരും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close