പട്ന: ദുമാരിയ ഗ്രാമത്തിൽ മാവോയിസ്റ്റുകൾ ഒരു കുടുംബത്തിലെ നാലു പേരെ തൂക്കിക്കൊന്നു. ഇവരുടെ വീട് ബോംബു വച്ചു തകർത്ത ശേഷമാണ് സമീപത്തായി നാലു പേരെ തൂക്കിക്കൊന്നത്. സഹോദരന്മാരായ സതേന്ദ്ര സിങ്, മഹേന്ദ്രസിങ്, ഭാര്യമാരായ മനോരമ ദേവി, സുനിത സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മാസങ്ങൾക്ക് മുമ്പ് ഗയയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റു മുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ല പ്പെട്ടിരുന്നു. ഈ സംഭവത്തിന് പ്രതികാരമായാണ് ഗ്രാമീണർക്കെതിരെ ആക്രമണം നടന്നത്. പോലീസിന് മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരം നൽകിയത് ഈ കുടുംബമാണെന്നുള്ള സംശയത്തിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. സംഭവ സ്ഥലത്ത് മാവോയിസ്റ്റ് പതിച്ച പോസ്റ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചോളം പേരുൾപ്പെട്ട മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്.