KERALANEWSTop News

പോലീസ് ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങിയ സംഭവം; വഴിതെറ്റാൻ കാരണം കാട് കയറി പരിചയമില്ലാത്തവർ പോയതുകൊണ്ട്; ആരെയും അറിയിക്കാതെയുള്ള നീക്കത്തിൽ അതൃപ്തി അറിയിച്ച് വനം വകുപ്പ്

മലമ്പുഴ: പാലക്കാട് മലമ്പുഴ വനത്തിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് അംഗങ്ങൾ അടങ്ങുന്ന സംഘത്തെ പുറത്തെത്തിച്ച സംഭവത്തിൽ പോലീസ് സംഘം വനം വകുപ്പിനെ അറിയിക്കാതെ കാടുകയറിയത്തിൽ അതൃപ്തി. കാടുമായി പരിചയമില്ലാത്തവർ കാടുകയറിയതാണ് പ്രശ്നമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്ന് വനം വക്തുപ്പ് അറിയിച്ചു.

സംഭവത്തെ തുടർന്ന് രക്ഷാദൗത്യത്തിനായി പോയ സംഘം പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നു. ദൗത്യ സംഘത്തിലെ വനപാലകർ നേരെ ചെന്നത് കാട്ടാനസംഘത്തിന്റെ മുന്നിലേക്കാണ്. വാളയാറിൽ നിന്നും കാടുകയറിയ സംഘമാണ് കാട്ടാനസംഘത്തിന്റെ മുന്നിൽ പെട്ടത്. ശബ്ദമുണ്ടക്കിയതിനെ തുടർന്ന് ആനക്കൂട്ടം കാട്ടിലേക്ക് മാറുകയായിരുന്നു.

വാതിൽ കുടുങ്ങിയ സിങ്കത്തെ പോലീസ് തിരികെ എത്തിച്ചിരുന്നു. കഞ്ചാവ് പരിശോധനക്കായി പോയ പതിനാലംഗ സംഘമാണ് വഴിതെറ്റി കാട്ടിൽ കുടുങ്ങി പോയത്. രക്ഷാദൗത്യസംഘം എത്തിയില്ലായിരുന്നെങ്കിൽ തങ്ങൾക്ക് കാട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയല്ലായിരുന്നുവെന്ന് പോലീസ് സംഘം പറഞ്ഞിരുന്നു.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് വനത്തിനകത്തെ കഞ്ചാവ് കൃഷി നശിപ്പിക്കാനായി നർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള14 അംഗ സംഘം മലമ്പുഴ വഴി ഉൾക്കാട്ടിൽ കടന്നത്. ഉച്ചതിരിഞ്ഞ് മഞ്ഞ് മൂടുകയും ദിക്ക് തെറ്റുകയും ചെയ്തു. മഴ കൂടി എത്തിയതോടെ കാട്ടിനുളളിലെ പാറപ്പുറത്ത് തങ്ങാൻ സംഘം തീരുമാനിച്ചു.

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് കാട്ടിൽ വഴി തെറ്റി കുടുങ്ങിയത്. വാളയാർ വനമേഖലയിൽ 8 കിലോമീറ്റർ ഉൾവനത്തിൽ ഇവരുഉണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസും വനംവകുപ്പും ആദിവാസികളും ചേർന്ന് ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കഞ്ചാവ് പരിശോധനക്കായി വനത്തിലേക്ക് പോയ സംഘത്തിനാണ് വഴിതെറ്റിയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്.

കാട്ടിനുള്ളിലെ പരിമിതമായ റേഞ്ചിൽ വിവരം പുറത്തെത്തിച്ചു. പുലർച്ചെ 6 മണിയോടെ വാളയാർ ചാവടിപ്പാറയിൽ നിന്നും ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്നും മറ്റൊരു സംഘവും തിരച്ചിൽ ആരംഭിച്ചു. വാളയാറിലൂടെ കയറിയ സംഘം കാട്ടാന കൂട്ടങ്ങൾ മുന്നിൽ പെട്ടെങ്കിലും ശബ്ദമുണ്ടാക്കി ആനയെ തുരത്തിയാണ് ഭൗത്യം തുടർന്നത്. 12 മണിയോടെ മലമ്പുഴയിൽ നിന്നും പോയ സംഘം ഉദ്യോഗസ്ഥരെ കണ്ടെത്തുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് രക്ഷാദൗത്യസംഘം പോലീസുകാരുമായി കാടിന് പുറത്തേക്ക് എത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close