KERALANEWS

പാലക്കാട് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊന്നു; കൊലപാതക കാരണം വ്യക്തമല്ല

പാലക്കാട്; പാലക്കാട് യുവാവിനെ വെടിവെച്ച് കൊന്ന നിലയിൽ. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിവെച്ച സുഹൃത്ത് മഹേഷിനെ വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തി. താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് പൊലീസിനോട് പറഞ്ഞു. തോക്ക് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മണ്ണാർക്കാട്ടേക്ക് മാറ്റും. മഹേഷിനും, സജീറിനുമെതിരെ നേരത്തെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close