Breaking NewsKERALANEWSTop News

ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തി​ന്റെത് രാഷ്ട്രീയ കൊലപാതകം; കൊല നടത്തിയിരിക്കുന്നത് കണ്ടാൽ ആറിയാവുന്ന അഞ്ചോളം പേർ

തിരുവനന്തപുരം: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തി​ന്റെത് രാഷ്ട്രീയ കൊലപാതകം. രാഷ്ട്രീയ വിരോധത്തി​ന്റെ പേരിലുള്ള കൊലപാതകമെന്ന് എഫ് ഐ ആർ. കൊല നടത്തിയിരിക്കുന്നത് കണ്ടാൽ ആറിയാവുന്ന അഞ്ചോളം പേർ.

ഈ മാസം 15ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. പട്ടാപ്പകൽ സ്വന്തം ഭാര്യയുടെ മുന്നിലിട്ട് മുഖം പോലും മറക്കാതെയാണ് അക്രമികൾ സഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊന്നത്. സഞ്ജിത്തിനെ ആക്രമിച്ചത് അഞ്ച് പേരാണെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിത വെളിപ്പെടുത്തുന്നു. സഞ്ജിത്തിനെ അർഷിതയുടെ മുന്നിലിട്ടാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. നാല് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറഞ്ഞത്.

രാവിലെ 8.40ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും, ഗട്ടർ വന്ന് ബൈക്ക് സ്ലോ ആക്കിയപ്പോൾ കാറിൽ വന്നവർ വെട്ടുകയായിരുന്നുവെന്നും അർഷിത പറയുന്നു. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അവരെ ഇനി കണ്ടാൽ തിരിച്ചറിയും. ആരും മുഖം മറച്ചിരുന്നില്ല. സജിത്തിന് ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുന്നേ മമ്പറത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തന്നെ വലിച്ച് ചാലിലേക്ക് ഇട്ട ശേഷം, നാട്ടുകാരുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിയതെന്നും അർഷിത പറഞ്ഞു.

ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്‌ക്ക് മുന്നിൽ വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ മുപ്പതോളം വെട്ടുകൾ ഉണ്ടായിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.

അതേസമയം, കൊലപാതകം നടത്തിയ ശേഷം അക്രമിസംഘം ജില്ലാ കടന്നതായാണ് പൊലീസ് ഭാഷ്യം. തൃശൂർ ജില്ലയിലേക്ക് കടന്നെന്ന സൂചനയിൽ പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവി ഉൾപ്പെടെ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ – തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആക്രമികൾ വെളുത്ത കാറിലാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. കാർ ഉടമയെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ മരണകാരണമായത് തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. മമ്പറത്ത ആർഎസ്എസ് പ്രവർത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത് ആയിരുന്നു മരിച്ചത്. 27 വയസായിരുന്നു.

അതേസമയം, പാലക്കാട്​ മമ്പറത്ത് ആർ.എസ്.എസ്​ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം പറയുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്ര​ൻെറ പ്രസ്താവന പരസ്യകലാപത്തിനുള്ള ആഹ്വാനമാണെന്നും എസ് ഡി പിഐ ആരോപിക്കുന്നു. കേസ് അന്വേഷണത്തിനുമുമ്പ് സുരേന്ദ്രൻ വിധി കൽപിക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

കൊലപാതകം നടന്ന പ്രദേശത്ത് ആർ.എസ്.എസും വിവിധ പാർട്ടികളും തമ്മിൽ സംഘർഷമുണ്ടെന്ന് എസ് ഡി പിഐയും സമ്മതിക്കുന്നുണ്ട്. മരിച്ചയാൾ എല്ലാ പാർട്ടിക്കാരുമായും സംഘർഷത്തിലായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. പ്രദേശത്ത് നേര​ത്തേ നടന്ന സംഘർഷത്തിലും എസ്.ഡി.പി.ഐക്ക് ബന്ധമില്ല. കൊലപാതകം നടന്ന സ്ഥലം എസ്.ഡി.പി.ഐ-ബി.ജെ.പി സംഘർഷമേഖലയല്ല. കൊലപാതകവും അക്രമവും എസ്.ഡി.പി.ഐയുടെ നയമല്ലെന്നും പാർട്ടി നേതാക്കൾ‌ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രതികളെ പൊലീസ് കണ്ടുപിടിക്കട്ടെ എന്നാണ് എസ് ഡി പി ഐ നേതാക്കൾ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close