
ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പുവരാനിരിക്കെ കോൺഗ്രസ് പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിലെ സ്ഥാനാർഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് എതിർകക്ഷികളും ജനങ്ങളും. ഉന്നാവോ ഇരയുടെ അമ്മ മുതൽ യോഗി ആദിത്യനാഥിനെ ചോദ്യം ചെയ്ത ആശാ വർക്കറെ വരെ നിരത്തിയാണ് കോൺഗ്രസിൻറെ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാലിതാ ഒരു ബോളിവുഡ് നടിയും പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.
26 കാരിയായ ഉത്തർപ്രദേശിൽ നിന്ന് തന്നെയുള്ള നടിയും മോഡലുമായ അർച്ചന ഗൗതമാണ് കോൺഗ്രസിൻറെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്. ഹസ്തിനപൂർ മണ്ഡലത്തെയാകും താരം പ്രതിനിധീകരിക്കുക. നടികൂടി സ്ഥാനാർഥി പട്ടികയിൽ വന്നതോടെ വലിയ ചർച്ചയാണ് സമൂഹമാധ്യമങഅങളിൽ നടക്കുന്നത്. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ അർച്ചനയ്ക്കെതിരെ വിദ്വേഷ ക്യാമ്പെയിനുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സംഘപരിവാറിൻറെ സൈബർ സെല്ലുകൾ. എന്നാൽ തങ്ങളുടെ സ്ഥാനാർഥിയായ താരത്തിന് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ ബി.ജെ.പി വരേണ്ടെന്ന മറുപടിയുമായി കോൺഗ്രസിൻറെ സൈബർ അണികളും രംഗത്തെത്തിയിട്ടുണ്ട്.
അർച്ചന ഗൗതമിന് കോൺഗ്രസ് ടിക്കറ്റ് പ്രഖ്യാപിച്ചതിന് ശേഷം ബി.ജെ.പി പ്രവർത്തകർ വളരെ മോശമായ രീതിയിലാണ് താരത്തിനെതിരെ പ്രചാരണം അഴിച്ചുവിടുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അർച്ചനക്കെതിരെ വ്യക്തിഹത്യയാണ് നടത്തുന്നതെന്നും താരത്തിനെതിരെ പ്രചാരണം നടത്തുന്നവർ വനിതാ ശിശു വികസന മന്ത്രിയും ബിജെപി നേതാവുമായ സമൃതി ഇറാനി പഴയ നടിയും മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത ആളാണെന്ന കാര്യം മറന്നുപോകരുതെന്നും തിരിച്ചടിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..