KERALANEWS

വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ ഭക്ഷ്യവിഷബാധ; ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന

വൈത്തിരി: വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇതിനിടെ പൂക്കോട് സർവകലാശാല കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

വിദ്യാർഥികൾക്ക് വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിരുന്നു. വിദ്യാർഥികളുടെ രക്ത സാമ്പിളുകളും ശേഖരിച്ച് പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. പ്രധാനമായും വനിത ഹോസ്​റ്റലിലെ വിദ്യാർഥികൾക്കാണ്​ രോഗലക്ഷണങ്ങൾ പ്രകടമായത്​.

ഇതിനെ തുടർന്ന് കോളജ്​ ഈ മാസം 31 വരെ അടച്ചു​. കോളജിന്​ കീഴിലെ ഹോസ്​റ്റലുകളും താൽക്കാലികമായി അടച്ചു. വിദ്യാർഥികളിൽ ചിലർക്ക്​ കോവിഡ്​ പോസിറ്റിവായതും കോളജും ഹോസ്​റ്റലും അടക്കാൻ കാരണമാണെന്ന്​​ അധികൃതർ അറിയിച്ചു. മൂന്ന് ദിവസം മുമ്പ്​ മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും ആരോഗ്യപ്രവർത്തകർ കോളജിൽ എത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു.

വെള്ളത്തിന്റെയും കുട്ടികൾ കഴിച്ച ഭക്ഷണത്തിന്റെയും സാമ്പിൾ ശേഖരിച്ചു പരിശോധനക്കയച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ വസ്തുത കണ്ടെത്താൻ കഴിയൂവെന്നും അവർ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഹോസ്​റ്റലിലെ കുടിവെള്ള സംഭരണികളടക്കം ശുചീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close