INDIANEWS

നടി പൂനം പാണ്ഡയെ മർദ്ദിച്ചു; ഭർത്താവ് അറസ്റ്റിൽ; അറസ്റ്റിലാവുന്നത് രണ്ടാം തവണ

മുംബൈ: നടി പൂനം പാണ്ഡയെ മർദ്ദിച്ചു എന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. രണ്ടാം തവണയാണ് മർദ്ദനത്തിന്റെ പേരിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിലാകുന്നത്. ഭർത്താവ് തന്നെ ആക്രമിച്ചതായി പൂനം പാണ്ഡെ മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തിങ്കളാഴ്ച സാം ബോംബെയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

മുഖത്തിനും കൈക്കും പരിക്കേറ്റതിനെ തുടർന്ന് നടി ആശുപത്രയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇതിന് മുന്നും തന്നെ ആക്രമിച്ചതായി പൂനം പോലീസിൽ പരാതി നൽകിയിരുന്നു. ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിൽ വെച്ചായിരുന്നു അന്ന് സംഭവം നടന്നത്. തുടർന്ന് നടിയുടെ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ നടി തന്നെ അവസാനം പരാതി പിൻവലിക്കുകയും തുടർന്ന് സാം ബോംബെയെ പോലീസ് മോചിപ്പിക്കുകയുമായിരുന്നു. ചെറിയ ചെറിയ പ്രേശ്നങ്ങളാണ് തങ്ങൾക്ക് നടുവിൽ ഉണ്ടായിരുന്നത്, അവ തമ്മിൽ സംസാരിച്ച് പരിഹരിച്ചുമെന്നുമാണ് അന്ന് സാം പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close