KERALANEWSTrending

പൂവാർ റിസോർട്ടിലെ ലഹരിപ്പാർട്ടി; ബാര്‍ ലൈസന്‍സില്ലാതെ മദ്യം വിതരണം ചെയ്തതതിലും നടപടി വന്നേക്കും; സംഘത്തിന്റെ കൊച്ചി, ഇതര സംസ്ഥാന ബന്ധങ്ങൾ അന്വേഷിക്കുന്നു

തിരുവനന്തപുരം: പൂവാർ കാരക്കാട്ട് റിസോർട്ടിലെ ലഹരിപാർട്ടിയുടെ കൊച്ചി ബന്ധവും ഇതര സംസ്ഥാന ബന്ധവും അന്വേഷിക്കുന്നു. അറസ്റ്റിലായ അതുല്‍ അഡ്മിനായുള്ള നിര്‍വാണ ഗ്രൂപ്പില്‍ കൊച്ചിയിലെ ലഹരി ബന്ധമുള്ള ആള്‍ക്കാര്‍ ഉള്‍പ്പെട്ടതായും വിവരം. കാരക്കാട്ട് റിസോർട്ടില്‍ ബാര്‍ ലൈസന്‍സില്ലാതെ മദ്യം വിതരണം ചെയ്തതതിലും നടപടി വന്നേക്കും. കൊച്ചിയില്‍ സമീപകാലത്തു നടന്ന ലഹരിപാർട്ടി സംഘാടകരുമായി പൂവാര്‍ റിസോർട്ടിലെ ലഹരി പാർട്ടി സംഘാടകര്‍ക്ക് ബന്ധമുണ്ടോയെന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

പാർട്ടിയ്ക്കായി തുടങ്ങിയ നിര്‍വാണ ഗ്രൂപ്പില്‍ കൊച്ചിയിലുള്ളവരും ഉള്‍പ്പെട്ടതു കണക്കിലെടുത്താണ് അന്വേഷണം. ബംഗ്ലൂരു, ഗോവ, മഹാരാഷ്ട്ര ബന്ധം അന്വേഷിക്കുന്നതിനായി ഇവിടേക്ക് പോകാനും സംഘം പദ്ധതിയിടുന്നുണ്ട്. പിടിയിലായവരില്‍ പ്രധാനി അക്ഷയ്മോഹന്‍ നേരത്തെ എല്‍.എസ്.ഡി കയ്യില്‍ വെച്ചതിനു പിടിയിലായിട്ടുണ്ട്. അന്നു കൂട്ടുപ്രതികളായിട്ടുള്ളവരിൽ കൊച്ചി സ്വദേശിയുമുണ്ടായിരുന്നു. അതിനുശേഷമാണ് ഇയാള്‍ ഇപ്പോള്‍ വീണ്ടും കേസില്‍ പെട്ടത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായെങ്കിലും ജാമ്യത്തില്‍ വിട്ടയച്ച മോഡലിന്‍റെ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്.

പാര്‍ട്ടിയില്‍ വനിതകളെ എത്തിക്കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നകാര്യത്തിലും പരിശോധന നടക്കുകയാണ്. റിസോർട്ടിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നു പാർട്ടിയില്‍ സ്ഥിരമായി വരുന്നവരെ കുറിച്ചുള്ള വിവരം എക്സൈസിനു ലഭിച്ചിട്ടുണ്ട്. അതേസമയം ബാര്‍ലൈസന്‍സില്ലാതെ മദ്യം വിതരണം ചെയ്തതിനും റിസോര്‍ട്ടിനെതിരെ നടപടി വന്നേക്കും. പൂവാറിലെ പല റിസോർട്ടുകളിലും ബാര്‍ ലൈസന്‍സില്ലാതെ മദ്യം വിതരണം ചെയ്യുന്നതായും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.

പൂവാറിലെ ലഹരി പാര്‍ട്ടി കാരക്കാട് റിസോര്‍ട്ടില്‍ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാര്‍ട്ടികള്‍. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് അക്ഷയ് മോഹന്‍ റെയ്ഡ് നടന്ന ഇന്നലെയും ഇന്നും ലഹരി പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ടു. ഗോവ, മഹാരാഷ്ട്ര, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. പിടിയിലാവരുടെ വീടുകളില്‍ എക്‌സൈസ് റെയ്ഡ് നടത്തി. പൂവാര്‍ കാരയ്‌ക്കോട് റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ അക്ഷയ് മോഹന്‍, അഷ്‌ക്കര്‍, പീറ്റര്‍ ഷാന്‍ എന്നിവരാണ് ലഹരി പാര്‍ട്ടിയുടെ സംഘാടകരെന്ന് എക്‌സൈസ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഹരിവസ്തുക്കളെത്തിച്ചതെന്നാണ് ഇവരുടെ മൊഴി.

പൂവാർ റിസോർട്ടിലെ ലഹരി പാർട്ടിയുടെ മുഖ്യ സൂത്രധാരൻ ഇതിനു മുൻപും ലഹരി മരുന്ന് കച്ചവടം ചെയ്തതിന്റെ പേരിൽ പിടിയിലായ ആൾ. സംഭവത്തിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായി ആര്യനാട് സ്വദേശി അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൻ്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

മുഖ്യപ്രതികള്‍ ഉൾപ്പെടെ 19 പേരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇൻഡോ‍ർ സ്വദേശിയായ ഒരു സ്ത്രീയെയും എക്സൈസ് കസ്റ്റഡയിലെടുത്തിരുന്നു. എന്നാൽ മൂന്നുപേരൊഴികെ മറ്റുള്ളവരെല്ലാം പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരായതിനാൽ ജാമ്യം നൽകി വിട്ടയക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പൂവാറിലെ കാരക്കാട്ട് റിസോർട്ടിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും ഉപയോഗിച്ചായിരുന്നു പാർട്ടി. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്.

നിര്‍വാണാ മ്യൂസിക് ഫെസ്റ്റ് എന്ന പേരില്‍ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങൾ വഴിയാണ് ലഹരിപാര്‍ട്ടിക്കായി ആളെ സംഘടിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ഒത്ത് കൂടിയ സംഘം 9 മണി വരെ ഡിജെ പാര്‍ട്ടി നടത്തി. അതിന് ശേഷമായിരുന്നു എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നീ മാരക ലഹരി മരുന്നുകള്‍ ഉപയോഗിച്ച് നടത്തിയ റേവ് പാര്‍ട്ടി. പെണ്‍കുട്ടികളടക്കം പങ്കെടുത്ത പാര്‍ട്ടി ഇന്നലെ രാവിലെ വരെ നീണ്ടു.

ഒരാള്‍ക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാൻ ആയിരം രൂപയാണ് ചെലവ്. ലഹരിക്കും മദ്യത്തിനും പണം വേറെ നല്‍കണം. ബോബെയില്‍ നിന്നും രണ്ട് പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തി. അക്ഷയ് മോഹൻ, പീറ്റര്‍ ഷാൻ, ആകാശ് എന്നിവരായിരുന്നു സംഘാടകര്‍. രഹസ്യവിവരത്തെ തുടര്‍ന്ന് വനിതാ എക്സൈസ് ഉദ്യോഗസ്ഥ അടക്കമുള്ള 20 അംഗ സംഘം ഉച്ചയോടെ റിസോര്‍ട്ട് വളഞ്ഞു. ബോട്ട് സഞ്ചാരത്തിനെത്തിയ വിനോദസഞ്ചാരികള്‍ എന്ന തരത്തില്‍ സംശയം തോന്നാത്ത വിധമായിരുന്നു എക്സൈസ് നീക്കം. ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഓരോ കോട്ടേജിലും ലഹരി ഉപയോഗം തകൃതിയായി നടക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പടെ 17 പേരെ വൈകിട്ടോടെ ബോട്ടില്‍ എക്സൈസ് സംഘം റിസോര്‍ട്ടില്‍ നിന്ന് മാറ്റി. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കായി തെരച്ചിൽ ഊര്‍ജ്ജിതമാക്കി. ഉച്ചക്കട സ്വദേശി സഞ്ജിത്തിന്‍റെ പേരിലാണ് റിസോര്‍ട്ട്. പീറ്റര്‍, ആല്‍ബിൻ, രാജേഷ് എന്നിവര്‍ വാടകയ്ക്കാണ് ഇപ്പോള്‍ റിസോര്‍ട്ട് നടത്തുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close