INDIANEWSTrending

പോപുലർ ഫ്രണ്ട് നേതാവിനെ വിട്ടയക്കണം; പോലീസ് സ്റ്റേഷൻ പരിസരത്ത് നിസ്കാരവും പ്രതിഷേധവും; ഒടുവിൽ ലാത്തിച്ചാർജ്; പരിക്കുകളുമായി ഓടിയത് നിരവധി പേർ

മംഗളൂരു: ഉപ്പിനങ്ങാടിയിൽ കസ്റ്റഡിയിലെടുത്ത പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡൻറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരേ പൊലീസ്​ നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക്​ സാരമായി പരിക്കേറ്റു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരാവശ്യത്തിന്​ പൊലീസ്​ സ്‌റ്റേഷനിലെത്തിയ പോപുലർ ഫ്രണ്ട്​ ജില്ലാ പ്രസിഡൻറ്​ ഹമീദിനെ സ്​റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു . നേരത്തെ സംഘപരിവാർ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ പരാതി നൽകിയിരുന്നു.

ഈ കേസിലാണ് ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ തടഞ്ഞു വെച്ചതെന്നാണ് റിപോർട്ടുകൾ. ഇതറിഞ്ഞ് സ്​ഥലത്തെത്തിയ നൂറുകണക്കിന് പ്രവർത്തകർ ചൊവ്വാഴ്ച പുലർച്ചെ സ്റ്റേഷന് മുന്നിൽ നിസ്കാരം നടത്തുകയും പ്രതിഷേധിക്കുകയും സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഉന്തിനുംതള്ളി​നുമൊടുവിൽ പൊലീസ്​ ലാത്തിച്ചാർജ് നടത്തുകയായിരുന്നു.

നിരവധി പോപ്പുലർ ഫ്രണ്ടുകാർക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് കർണാടക നേതൃത്വം പ്രതിഷേധിച്ചു. ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന്​ പോപുലർ ഫ്രണ്ട് കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി നാസിർ പാഷ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close