KERALANEWS

പത്താംക്ലാസുകാരനോട് ലൈംഗിക അതിക്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽ

വൈത്തിരി: പത്താംക്ലാസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ പ്രധാന അധ്യാപകൻ അറസ്റ്റിലായി. വയനാട് വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് കൊളഗപ്പാറ സ്വദേശിയായ അധ്യാപകനാണ് ലൈംഗിക അതിക്രമം നടത്തിയത്.കഴിഞ്ഞ ജൂലൈ മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close