INDIANEWS

പെണ്ണിന്റെ വലയില്‍ കുടുങ്ങി നഷ്ടമായത് ലക്ഷങ്ങള്‍; ഡോക്ടറെയും പൊലീസ് ഓഫിസറെയുമടക്കം വലയിലാക്കി പണം തട്ടിയ പെണ്ണിനെ പിടികൂടിയ പൊലിസ് ഞെട്ടി


ജയ്പൂര്‍: സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീയായി നടിച്ച് പൊലീസുകാരില്‍ നിന്നും ഡോക്ടറില്‍ നിന്നുമടക്കം പണം തട്ടിയ യുവാവ് പിടിയില്‍. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ നിന്നാണ് 24കാരനെ ഡല്‍ഹി സൈബര്‍ സെല്‍ പിടികൂടിയത്.

വിരമിച്ച അധ്യാപകരും ഡോക്ടര്‍മാരും പൊലീസ് ഓഫീസര്‍മാരും ഇയാളുടെ വലയില്‍ വീണ് പണം നഷ്ടമായി. ഇവരുമായി ലൈംഗിക സംഭാഷണങ്ങള്‍ നടത്തിയാണ് ഇയാള്‍ ഇവരെ വലയിലാക്കിയത്. ഇതിന് പുറമെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും മോര്‍ഫ് ചെയ്തും ഇയാള്‍ പണം തട്ടി. സെപ്റ്റംബറില്‍ ഒരാളില്‍ നിന്ന മാത്രം ഇയാള്‍ രണ്ട് ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഹക്കുമുദ്ദീന്‍ എന്നയാളാണ് പിടിയിലായത്.

ഒന്‍പത് കേസുകള്‍ കൂടി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിരവധി ചെറുപ്പക്കാരെ ഇയാള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇവര്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും സമ്പന്നരെന്ന് തോന്നുന്ന പുരുഷന്‍മാരെ വലയിലാക്കുകയുമായിരുന്നു. ഡല്‍ഹിയിലെ ഒരു സ്‌കൂളില്‍ നിന്ന് വൈസ്പ്രിന്‍സിപ്പലായി വിരമിച്ച അധ്യാപകന്‍ കഴിഞ്ഞ മാസമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഫെയ്‌സ് ബുക്കില്‍ ഇയാള്‍ക്കൊരു ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുകയും പിന്നീട് ഇയാള്‍ വീഡിയോ കോള്‍ വിളിച്ച് മറുഭാഗത്ത് ലൈംഗിക ദൃശ്യങ്ങള്‍ കാട്ടുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് തനിക്ക് തന്റെ തന്നെ മോര്‍ഫ് ചെയ്ത ലൈംഗിക ദൃശ്യങ്ങള്‍ ലഭിച്ചതായും പരാതിയില്‍ പറയുന്നു. ഇത് പുറത്ത വിടുമെന്ന് പറഞ്ഞ് 1.96 ലക്ഷം രൂപ അയാള്‍ തട്ടിയെടുത്തു. ഈ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായി അന്വേഷണം. അസമില്‍ നിന്നെടുത്ത ഫോണ്‍ നമ്പര്‍ രാജസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലായതോടെ പൊലീസ് സംഘം അങ്ങോട്ടേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടെ പണം തട്ടിയ അക്കൗണ്ടും പരിശോധിച്ചു.

സാമൂഹ്യമാധ്യമ അക്കൗണ്ടും പരിശോധിച്ച് ഇയാളുടെ സ്ഥലം തിരിച്ചറിഞ്ഞു. ഹക്കുമുദ്ദീനെയും ഇയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിലൊരാള്‍ മറ്റൊരു തട്ടിപ്പുകേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത ആളാണ്. ഇവര്‍ ചിലപ്പോഴൊക്കെ പൊലീസായും പണം തട്ടിയിട്ടുണ്ട്. മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ ഫോട്ടോയില്‍ പോലും തട്ടിപ്പ് നടത്താറുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close