INDIANEWS

ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് വിലയേറാൻ സാധ്യത ; ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ ജി.എസ്.ടി. പരിധിയിൽ

കഴിഞ്ഞ ദിവസം നടന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളെ നികുതി പരിധിയിൽ കൊണ്ടു വരാൻ തീരുമാനിച്ചു. ഇതേതുടർന്ന് ഓൺലൈനായി ഓർഡർ ചെയുന്ന ഭക്ഷണത്തിന് വില കൂടാൻ സാധ്യതയേറി. പുതിയ നികുതികൾ ഒന്നും ചുമത്തില്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും നിലവിൽ പല റെസ്റ്റോറന്റുകളും നികുതി ഒഴിവാക്കുന്നു എന്നാണ് ചൂണ്ടി കാണിക്കുന്നത്. ജി.എസ്.ടിയിലേക്ക് മാറുമ്പോൾ ഈ അവസ്ഥക്ക് മാറ്റം വരാനാണ് സാധ്യത.

ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് നികുതി ഈടാക്കാനാണ് തീരുമാനം. അതിനാൽ സൊമാറ്റോ, സ്വിഗി പോലുള്ള കമ്പനികളാവും നികുതി അടക്കേണ്ടത്. നിലവിൽ ഇത് റെസ്റ്റോറന്റുകളാണ് ചെയ്യുന്നത്. പുതിയ തീരുമാനത്തിലൂടെ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

കൃത്യമായി രെജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുകയും നികുതി ഈടാക്കുകയും ചെയുന്ന റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന്റെ വിലയിൽ വലിയ മാറ്റം ഉണ്ടാവില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close