NEWS

“രാജ്യത്ത് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്ര്യമല്ല”: കമ്പമല എസ്റ്റേറ്റിൽ സ്വാതന്ത്ര്യ ദിനം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ് പോസ്റ്ററുകൾ

സൂപ്പർമാർക്കറ്റുകളും ഓൺലൈൻ വിപണിയും ഈ ​ഗ്രാമത്തിലെ മനുഷ്യർക്ക് അപരിചിതമായിരുന്ന കാലത്തെ സൂപ്പർ മാർക്കറ്റായിരുന്നു ഉള്ളുരുപ്പ് ചന്ത. ഇന്ന് ആ ചന്ത വെറും ഓർമ്മകൾ മാത്രമാണ്. ചില്ലറ മീൻ വിൽപ്പനക്കാരും ഒരു പച്ചക്കറി കടയും അവിടെ ഉണ്ടെങ്കിലും പഴയ സജീവത ആ ചന്തക്കില്ല. രണ്ടായിരമാണ്ടിന്റെ ആദ്യ വർഷങ്ങളിൽ വരെ ഈ ചന്ത സജീവമായിരുന്നു. സായാഹ്നങ്ങളിലായിരുന്നു ഇവിടേക്ക് മീൻ കച്ചവടക്കാരും മറ്റും എത്തിയിരുന്നത്. തങ്ങളുടെ വീടുകളിൽ വിളയുന്ന പച്ചമുളകും കാന്താരി മുളകും മാങ്ങയും മറ്റ് പച്ചക്കറികളും വിൽക്കാൻ നാട്ടുകാരും എത്തും. മുട്ട എടുക്കാൻ വരുന്ന മുതലാളിയും ഈ ചന്തയിലെ സജീവ സാന്നിധ്യമായിരുന്നു.

പറഞ്ഞു കേട്ട കഥകളിലെ സജീവത ഇന്ന് ഉള്ളുരുപ്പിലെ ചന്തക്കില്ല. കാലം മാറിയതോടെ മനുഷ്യർ സൂപ്പർ മാർക്കറ്റുകളും ഓൺലൈൻ വ്യാപാര സൈറ്റുകളും തേടി പോയി.

വയനാട്: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ, ആഘോഷങ്ങൾ ബഹിഷ്കരിക്കണമെന്ന മുദ്രാവാക്യവുമായി മാവോവാദി പോസ്റ്റർ. വയനാട്ടിലെ കമ്പമല എസ്റ്റേറ്റിലാണ് മാവോവാദികളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചത്.

രാജ്യത്തിന് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്രമല്ല പരോക്ഷ അടിമത്തത്തിൽ നിന്ന് പുറത്ത് കടന്ന് യഥാർത്ഥ സ്വാതന്ത്ര്യം നേടാനും പോസ്റ്ററിൽ പ്രഖ്യാപിക്കുന്നു.

സ്വതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. രാജ്യത്തിന് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നുണ്ട്. വാസയോഗ്യമായ വീടുകൾ വേണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close