KERALANEWSTop News

പോത്തൻകോട് കൊലപാതകം; ഒരാൾ പിടിയിൽ; മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ ഒരാൾ പിടിയിലായി. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന രഞ്ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരും കസ്റ്റഡിയിലുണ്ട്. അതേസമയം കൊല്ലപ്പെട്ട സുധീഷിന്റെ പോസ്റ്റമോർട്ടം ഇന്ന് നടക്കും.

ശരീരം മുഴുവൻ വെട്ടേറ്റ സുധീഷ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചിരുന്നു. ആക്രമിച്ചവർക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചിൽ നടത്തുന്നത്. ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

സുധീഷിനെ ബന്ധുവീട്ടിൽ കയറി വെട്ടിയ പ്രതികൾ പകതീരാതെ വെട്ടിയെടുത്ത കാൽ റോഡിലെറിഞ്ഞശേഷമാണ് രക്ഷപ്പെട്ടത്. ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മംഗലപുരം സ്വദേശി രാജേഷിനെയും സംഘത്തെയുമാണ് പോലീസ് തിരയുന്നത്.

പോത്തന്‍കോട് ആക്രമിസംഘം വെട്ടിക്കൊന്ന യുവാവ് വധശ്രമക്കേസില്‍ ഒളിവിലിരിക്കുകയായിരുന്നു എന്നു പോലീസ്. ആറ്റിങ്ങലിലെ വധശ്രമക്കേസിലാണ്, കൊല്ലപ്പെട്ട സുധീഷ് ഒളിവില്‍ പോയിരുന്നത്. സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിക്കൊന്ന പ്രതികൾ പകതീരാതെ കാല്‍പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞ ശേഷമാണു രക്ഷപ്പെട്ടത്. കല്ലൂര്‍ സ്വദേശി സുധീഷ് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. സുധീഷിന്‍റെ വീടിന്‍റെ അരകിലോമീറ്റർ അകലെയാണ് കാല്‍പാദം വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം സുധീഷ് ആശുപത്രിയില്‍ മരിച്ചു.

ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാലുവെട്ടിമാറ്റി റോഡിലെറിഞ്ഞു. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് റണ്ടരയോടെ ആയിരുന്നു സംഭവം. സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ വെട്ടുകളുണ്ട്.

ഗുണ്ടാസംഘത്തെ ഭയന്നു ബന്ധുവീട്ടിലേക്കാണ് സുധീഷ് ഓടിക്കയറിയത്. വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു ആക്രമണം.

സുധീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close