KERALANEWS

സംസ്ഥാനത്ത് വൈദ്യുതി വിതരണം തകരാറിലായി; വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷാഭീഷണി ഉള്ളതിനാൽ നിരവധി ലൈനുകളും ട്രാൻസ്ഫോർമേറുകളും ഓഫ് ചെയ്യേണ്ട അവസ്ഥയെന്ന് കെ.എസ്.ഇ.ബി

കോട്ടയം: സംസ്ഥാനത്ത് വൈദ്യുതി വിതരണം തകരാറിലായി. വൻ നാശം സംഭവിച്ചതായി വൈദ്യുതി ബോർഡ് അറിയിച്ചു. മധ്യ കേരളത്തിലാണ് കൂടുതലും തകരാറുകൾ സംഭവിച്ചിരിക്കുന്നത്. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്നു. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്ഫോർമറുകൾ ഓഫാക്കി

വൈദ്യുതി വിതരണ സംവിധാനത്തിന് കേരളത്തിലുടനീളം തകരാറുകളുണ്ടായി. വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട അവസ്ഥയാണ്. തീവ്രമായ കാറ്റിനെയും മഴയെയും തുടർന്ന് മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിരിക്കുകയാണ്. 33കെവി പൈക ഫീഡർ തകരാറിലായതോടെ പൈക സെക്ഷന്റെ പ്രവർത്തനവും തകരാറിലായി.

കൊല്ലം ജില്ലയിലെ തെൻമല സെക്ഷൻ പ്രദേശത്ത് തീവ്ര മഴയെത്തുടർന്ന് പുഴയുടെ തീരത്തുള്ള കെട്ട് ഇടിഞ്ഞ് 3 ഹൈടെൻഷൻ പോസ്റ്റുകളും 4 ലോ ടെൻഷൻ പോസ്റ്റുകളും വെള്ളത്തിൽ ഒലിച്ചുപോയി. നിരവധി സ്ഥലങ്ങളിൽ ലൈനിൽ മരം വീണു .കോട്ടവാസൽ അച്ചൻകോവിൽ 11കെ വി ഫീഡറുകൾ തകരാറിലാണ് ആണ്. 35 ഓളം ട്രാൻസ്ഫോർമറുകൾ ഓഫാണ്.

കുഴൽമന്ദം പുല്ലുപ്പാറ ഭാഗത്ത്‌ ഹൈടെൻഷൻ ഫീഡറിൽ വലിയ മരം വീണ് ഡബിൾ പോൾ സ്ട്രക്ചറും 2 ഹൈടെൻഷൻ പോസ്റ്റും തകർന്നതിനാൽ നാല് ട്രാൻസ്‌ഫോർമറിൽ വരുന്ന 300 ഓളം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്. മണിമല സെക്ഷൻ പരിധിയിൽ 2018 നെക്കാളും വളരെ ഉയർന്ന നിരക്കിലാണ് മണിമലയാറ്റിൽ വെള്ളം ഉയർന്നിരിക്കുന്നത് അപകടസാധ്യത കണക്കാക്കി 60 ഓളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്. ഏകദേശം 8000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ല. ഒൻപതോളം 11 കെ വി പോസ്റ്റുകളും കടപുഴകിയിട്ടുണ്ട്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close