NEWS

ഭവനങ്ങൾ യാഥാർത്ഥ്യമാക്കാൻ പ്രധാന മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി; ആദ്യഘട്ടത്തില്‍ കേരളത്തിൽ 1119 കുടുംബങ്ങള്‍ക്ക് വീട്

വയനാട്: കേരളത്തിൽ അർഹതപ്പെട്ടവർക്ക് ഭവനങ്ങൾ യാഥാർത്ഥ്യമാക്കാൻ പ്രധാന മന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതി. കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം വയനാട് ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായുളള 1119 കുടുംബങ്ങൾക്ക് വീട് ലഭിക്കും. 607 പട്ടികവർഗ്ഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ കുടുംബങ്ങൾ, 147 ജനറൽ വിഭാഗം എന്നിവർക്കാണ് ഭവന നിർമ്മാണത്തിന് ധനസഹായം കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നത്.

4 ലക്ഷം രൂപ ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്കും 6 ലക്ഷം രൂപ പട്ടിക വർഗ്ഗ വിഭാഗത്തിനും ഭവന നിർമ്മാണത്തിനായി ലഭിക്കും. 2.80 ലക്ഷം രൂപ എസ്.സി, ജനറൽ വിഭാഗത്തിനും, 4.8 ലക്ഷം രൂപ എസ്.ടി വിഭാഗത്തിനും സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്നും തുക ലഭ്യമാകും.

പി.എം.എ.വൈ.(ജി) പദ്ധതി പ്രകാരം കേന്ദ്ര വിഹിതമായി 1.20 ലക്ഷം രൂപയാണ് ഒരോ കുടുംബത്തിനും ധനസഹായമായി ലഭിക്കുക. കരാറിൽ ഏർപ്പെട്ടാൽ ഉടൻ തന്നെ നിർമ്മാണത്തിനായുള്ള ആദ്യ ഗഡു മുൻകൂറായി തന്നെ ലഭിക്കും. ശേഷം വീടിന്റെ നിർമ്മാണം പുരോഗമിക്കുന്ന ഒരു ഘട്ടത്തിലും ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പി.എഫ്.എം.എസ് മുഖേന തുക ലഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close