MoviesNEWSTop News

ഒരു ചെറിയ വീഴ്ച… ഒരു ചെറിയ പൊട്ടൽ; ഞാൻ സുഖപ്പെടും, വിഷമിക്കാൻ ഒന്നും തന്നെ ഇല്ല, നിങ്ങളുടെ ആലോചനകളിൽ എന്നെ ഉൾപ്പെടുത്തുക: സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ പ്രകാശ് രാജിന് പരിക്ക്

ചെന്നൈ : തമിഴ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രകാശ് രാജിന് സിനിമ ചിത്രീകരണത്തിനിടയിൽ പരിക്കേറ്റു. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ആയിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തിൽ കൈയ്ക്കാണ് പരിക്കേറ്റത്. തുടർന്ന് ചെന്നൈയിലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്‌ ഹൈദരബാദിലേക്ക് കൊണ്ട് പോവുകയായിരുന്നു. അവിടുത്തെ പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. ഗുരുവ റെഡ്ഡിയാണ് പ്രകാശ്‌ രാജിനെ ചികിൽസിക്കുക. അവിടെ വെച്ച് ശസ്ത്രക്രിയക്ക് വിധേയനാകും.

” ഒരു ചെറിയ വീഴ്ച… ഒരു ചെറിയ പൊട്ടൽ. ശസ്ത്രക്രിയക്ക് വേണ്ടി എന്റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിത കരങ്ങളിൽ എത്താൻ ഹൈദരാബാദിലേക്ക് പോകുന്നു. ഞാൻ സുഖപ്പെടും. വിഷമിക്കാൻ ഒന്നും തന്നെ ഇല്ല. നിങ്ങളുടെ ആലോചനകളിൽ എന്നെ ഉൾപ്പെടുത്തുക” എന്ന് ട്വീറ്റിലൂടെ അദ്ദേഹം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close