INDIANEWS

വിവാദ ആഹ്വാനവുമായി പ്രമോദ് മുത്തലിക്; ‘ബാബരി മസ്ജിദ് തകര്‍ത്ത പോലെ ജാമിഅ മസ്ജിദ് പൊളിക്കണമെന്ന് ശ്രീരാമ സേനാ നേതാവ്

ബംഗളൂരു : കര്‍ണാടകയിലെ ഗദാഗില്‍ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് ബാബരി മസ്ജിദ് തകര്‍ത്ത പോലെ പൊളിച്ച്‌ കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും പറഞ്ഞു. ഗദാഗ് ജില്ലയില്‍ നടന്ന ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നമ്മള്‍ 72 വര്‍ഷം പൊരുതി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ രാം മന്ദിര്‍ സ്ഥാപിച്ചു. അതേപോലെ, ഗദാഗിലെ ജാമിഅ മസ്ജിദും തകര്‍ക്കണം. സമ്പൂര്‍ണ വിശ്വാസത്തോടെ പറയാന്‍ കഴിയും, അത് ശ്രീവെങ്കിടേശ്വര ക്ഷേത്രമാണ്. പള്ളി തകര്‍ക്കണം’- മുത്തലിക് പറഞ്ഞു.

ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് വെങ്കിടേശ്വര ക്ഷേത്രം തകര്‍ത്താണ് ജാമിഅ മസ്ജിദ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ വിളിച്ചുകൂടിയ യോഗത്തിലായിരുന്നു മുത്തലികിന്റെ വിവാദ പരാമര്‍ശം. അതേസമയം, സംസ്ഥാനത്ത് ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് ഈയിടെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close