celebrity

വീണ്ടും ആരാധകരെ അമ്പരപ്പിച്ച് നൃത്തച്ചുവടുകളുമായി സായ് പല്ലവി; വീഡിയോ കാണാം

നൃത്ത റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് സായ് പല്ലവി. ആദ്യചിത്രം പ്രേമം മുതല്‍ പ്രേക്ഷകരെ നൃത്തത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടിയാണ് സായ്. ധനുഷിനൊപ്പമുള്ള റൌഡി ബേബിയും ഫിദയിലെ നൃത്തവുമെല്ലാം അതിൽ ചിലത് മാത്രം. ഇപ്പോള്‍ നാനിക്കൊപ്പം അഭിനയിച്ച ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലെ മനോഹരമായൊരു നൃത്തവീഡിയോയാണ് തരംഗം സൃഷ്ടിക്കുന്നത്.

അനായാസമായ നൃത്തച്ചുവടുകളിലൂടെ വീണ്ടും അതിശയിപ്പിക്കുകയാണ് സായ് പല്ലവി. ചിത്രത്തില്‍ മൈത്രേയി എന്ന കഥപാത്രത്തെയാണ് സായ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ തിയറ്ററിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. രാഹുൽ സംകൃത്യനാണ് സംവിധാനം. ഹൈദരാബാദിൽ 10 ഏക്കർ സ്ഥലത്ത് കൊൽക്കത്തയുമായി സാമ്യമുള്ള ഒരു വലിയ സെറ്റ് സ്ഥാപിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കലാസംവിധായകൻ അവിനാശ് കൊല്ലയാണ് സെറ്റ് ഒരുക്കിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close