NEWSWORLD

സൗദി അറേബ്യയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ മൈതാനത്ത് കുഴഞ്ഞ് വീണ പ്രവാസി യുവാവ് മരിച്ചു

ജുബൈൽ: സൗദി അറേബ്യയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ മൈതാനത്ത് കുഴഞ്ഞ് വീണ പ്രവാസി യുവാവ് മരിച്ചു. മംഗ്‌ളൂറു ഹജ്മാഡി സ്വദേശി മുഹമ്മദ് ഹസ്സൻ കണങ്കാർ (38) ആണ് ജുബൈലിൽ മരിച്ചത്.

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ഹസീന. രണ്ടു കുട്ടികളുണ്ട്. രണ്ടര വർഷത്തോളമായി നാട്ടിൽ പോയിട്ട്. പ്രവാസി സാംസ്‌കാരിക വേദി നേതാവും സാമൂഹിക പ്രവർത്തകനുമായ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close