Breaking NewsKERALANEWSTop News

​ഗർഭിണിയായ യുവതി കോവി‍ഡ് ബാധിച്ച് മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച ​ഗർഭിണിയായ യുവതിയുടെ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊല്ലകടവ് ചെറിയനാട് ചെറുവല്ലൂർ പാറപ്പുറത്ത് ശ്രീജിത്തിന്റെ ഭാര്യ പ്രിയങ്ക (25) ആണ് മരിച്ചത്. തലവടി എട്ടാം വാർഡ് ഇല്ലത്തു പറമ്പിൽ ഓമനക്കുട്ടന്റെയും, ബീനയുടെയും മകളാണ് പ്രിയങ്ക. ഏഴുമാസം ഗർഭിണി ആയിരിക്കെയാണ് പ്രിയങ്കക്ക് കോവിഡ് പിടിപെടുന്നത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഇന്നലെ രാവിലെ 6.40ന് ആയിരുന്നു പ്രിയങ്കയുടെ മരണം. മാതാവ് ബീനയും ഏക സഹോദരി പ്രവിതയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പ്രിയങ്കയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് നടക്കും.

ഒരാഴ്ച മുൻപ് പനിയും ചുമയും ബാധിച്ച പ്രിയങ്ക എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തേടിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ 17ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർഛിച്ച് അബോധാവസ്ഥയിലായതോടെ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close